ആലപ്പുഴ: തീരദേശ റെയില്‍ പാത ഇരട്ടിപ്പിക്കലില്‍ നിന്നും റെയിവെ പിന്മാറുന്നു.പദ്ധതി ചെലവ് സംസ്‌ഥാനം വഹിക്കണമെന്നാണ് പുതിയ കേന്ദ്ര നിര്‍ദേശം.അമ്ബലപ്പുഴ മുതല്‍ എറണാകുളം വരെയുള്ള പാത ഇരട്ടിപ്പിക്കൽ ഇതോടെ അനിശ്ചിതത്വത്തിൽ ആയി.
അതേസമയം മുന്‍ തീരുമാനത്തില്‍ നിന്നും വ്യത്യസ്‌തമായി പദ്ധതി ചെലവ് സംസ്‌ഥാനം വഹിക്കണമെന്ന കേന്ദ്ര നിര്‍ദേശം പാത ഇരട്ടിപ്പിക്കല്‍ പദ്ധതിയെ അട്ടിമറിക്കാനുള്ളതാണെന്ന് സി. പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു.ദേശീയപാത നിർമ്മാണമായാലും റയിൽവെ പദ്ധതികളായാലും കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.മറ്റൊരു സംസ്ഥാനത്തോടും ഇല്ലാത്ത നിബന്ധനകളാണ് കേരളത്തിന്റെ മുന്നിൽ വയ്ക്കുന്നത്.ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് 6000കോടിയാണ് കേരളത്തോട് വാങ്ങിയത്.പ്രളയകാലത്ത് വിതരണം ചെയ്ത് അരിയുടെ പണം കണക്ക് പറഞ്ഞു വാങ്ങിയവരിൽ നിന്നും ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം തീരദേശ റെയില്‍ പാതയോട് കടുത്ത അവഗണയാണ് കാണിക്കുന്നത്.പുതിയ ഒരു ട്രെയിന്‍ പോലും അനുവദിച്ചിട്ടില്ല.ഇപ്പോള്‍ പാത ഇരട്ടിപ്പിക്കലില്‍ നിന്നും പിന്മാറുന്നത് തീരദേശ റെയില്‍വെയുടെ വികസനത്തെയാകെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ കുറെ ബിജെപി നേതാക്കൾ ഉണ്ട്.കേരളത്തിനെങ്ങനെ ആപ്പ് വയ്ക്കാമെന്ന റിസേർച്ചിലാണ് അവരെപ്പോഴും.അദ്ദേഹം കൂട്ടിച്ചേർത്തു.