തിരുവനന്തപുരം: കസ്റ്റഡി പീഡനം തടയാന്‍ സംസ്ഥാനത്തെ 520 പോലീസ് സ്‌റ്റേഷനുകളില്‍ സി.സി. ടിവി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി 52.06 കോടി രൂപ അനുവദിച്ചു. ക്യാമറ ഇല്ലാത്ത സ്‌റ്റേഷനുകളിലെ അപ്രധാനമായ സ്ഥലങ്ങള്‍ കസ്റ്റഡി പീഡന േകന്ദ്രങ്ങളായി മാറുന്നതു തടയാന്‍ പോലീസ് സ്‌റ്റേഷനുകളില്‍ സി.സി.ടിവി നിര്‍ബന്ധമാക്കി 2018ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഇതുപ്രകാരം ഏതൊക്കെ സ്‌റ്റേഷനുകളില്‍ എവിടെയൊക്കെ എത്രയൊക്കെ സി.സി.ടിവി സ്ഥാപിച്ചു എന്നറിയിക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചെങ്കിലും ഭൂരിഭാഗം സംസ്ഥാനങ്ങളും മറുപടി നല്‍കിയില്ല. കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും നടപടി പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചില്ല. ഈ സാഹചര്യത്തില്‍ 2020 നവംബറില്‍ സുപ്രീം കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. എന്നാല്‍ കോവിഡ്മൂലം വിധി നടപ്പാക്കുന്നതു െവെകി.
കോടതി വീണ്ടും നിലപാട് കടുപ്പിച്ചതോടെയാണു സര്‍ക്കാര്‍ നടപടി വേഗത്തിലാക്കിയത്. ടിവി സ്ഥാപിക്കാന്‍ 41.06 കോടിയും ക്യാമറകള്‍ക്ക് 11 കോടിയുമാണ് അനുവദിച്ചത്. ഉടന്‍തന്നെ ഉപകരണങ്ങള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.