കാഞ്ഞങ്ങാട്: കൊവ്വൽ പള്ളി മന്നിയോട്ട് ഇടിമിന്നലിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് കോൺഗ്രസ് നേതാവ് ഡി.വി ബാലകൃഷ്ണൻ മരിച്ചു.
ഇന്ന് (ബുധൻ )വൈകീട്ട് 5 മണിക്ക് അദ്ദേഹത്തിന്റെ വീടിന്റെ ഇടവഴിയിൽ സ്കൂട്ടിൽ സഞ്ചരിക്കവെയാണ് അപകടം. കാഞ്ഞങ്ങാട് മണ്ഡലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റാണ് മരണപ്പെട്ട ബാലകൃഷ്ണൻ. കൂടെ ഉണ്ടായിരുന്ന പേരക്കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.