ന്യുഡല്‍ഹി: എട്ടു മണിക്കൂറിനുള്ളിൽ ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലെത്താനുള്ള ഗതാഗത പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ വിവരം പുറത്തു വിട്ടത്.
ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും കശ്മീരിനും ലഡാക്കിനും ഇടയിലുള്ള സോസിലയില്‍ ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കമാണ് നിര്‍മിക്കപ്പെടുന്നതെന്നും ഗഡ്കരി അറിയിച്ചു. ലേ-മണാലി റൂട്ടിലെ അടല്‍ ടണല്‍ ഇതിനകം തന്നെ യാത്രാ സമയം കുറക്കാന്‍ സഹായിച്ചിട്ടുണ്ട്. ശ്രീനഗര്‍-കത്ര-ഡല്‍ഹി എക്‌സ്പ്രസ് വേയുടെ പണി പൂര്‍ത്തിയാകുന്നതിലൂടെ യാത്രാസമയം ഇനിയും കുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.