ഭീകരരുടെ പദ്ധതി ചാവേർ ആക്രമണം ,എൻഐഎ വലയിൽ ആയത് ആയുധങ്ങൾക്കായി ഡൽഹി-കാശ്മീർ യാത്രക്ക് ഒരുങ്ങവെ
കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് എൻ ഐ എ പിടികൂടിയ അൽ ക്വയ്ദക്കാർ ആയുധം സംഭരിക്കാൻ പദ്ധതിയിട്ടിരുന്നു .പാകിസ്ഥാനിൽ ഉള്ള ഇവരുടെ കമാണ്ടർ ഉറപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിൽ ആയുധം സംഭരിക്കാൻ ഇവർ ഡൽഹി – കാശ്മീർ യാത്രയ്ക്ക് ഒരുങ്ങുക ആയിരുന്നുവെന്നാണ് റിപ്പോർട്ട് .
സ്ഫോടകവസ്തുക്കൾ ഉണ്ടാക്കാൻ ഉള്ള രാസ വസ്തുക്കൾ ഇവർ സംഭരിച്ചു എന്നാണ് റിപ്പോർട് .അറസ്റ്റ് ചെയ്തവരിൽ ചിലരുടെ വാസസ്ഥലത്ത് നിന്ന് ബോബ് നിർമ്മാണത്തിനുള്ള പ്രാരംഭ സാമഗ്രികൾ കണ്ടെടുത്തതായും റിപ്പോർട്ട് ഉണ്ട് .
വാട്ട്സ് അപ് വഴി ആയിരുന്നു ഇവരുടെ ആശയാവിനിമയം .രാജ്യത്ത് പലയിടത്തായി ആക്രമണങ്ങൾക്ക് ഇവർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട് ഉണ്ട് .പിടിയിലായ മുർഷിദ് ഹസൻ ബംഗാളിൽ തീവ്ര ചിന്താഗതിക്കാരുടെ ഇടയിൽ അറിയപ്പെടുന്ന ആളാണ് .സമൂഹ മാധ്യമങ്ങൾ വഴി വിദ്വേഷ സന്ദേശങ്ങൾ ഇയാൾ പ്രചരിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട് .
ഹസൻ ആണ് പാകിസ്താനിലെ കമാണ്ടറുമായി ബന്ധപ്പെടുന്നതും ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും .ഡൽഹിയിൽ ആയുധം എത്തിക്കാമെന്ന് പാകിസ്താനിലെ കമാണ്ടർ ഹസന് ഉറപ്പു നൽകിയിരുന്നു .