NEWS

സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ ലഹരി ഉപയോഗം; കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ ലഹരി ഉപയോഗം ശ്രദ്ധയില്‍പെട്ട സംഭവത്തിൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.സ്‌കൂളും പരിസരവും ലഹരി വിമുക്തമാക്കാന്‍ നടപടിയെടുക്കും.ലഹരി ഉപയോഗിക്കുന്നവരെയും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്ക് എതിരെയും ജുവനൈല്‍ ആക്‌ട് പ്രകാരം കേസെടുക്കും.ലഹരി സപ്ലൈക്കാരെ കാത്തിരിക്കുന്നത് നല്ല ഭാവി ആയിരിക്കില്ല.
 

ഇതിനായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ടെന്നും സ്‌കൂള്‍ കോമ്ബൗണ്ടില്‍ സിസിടിവി ക്യാമറകള്‍ ഉൾപ്പടെ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും, മന്ത്രി അറിയിച്ചു.

Back to top button
error: