പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദിവസം തന്നെ സിഎന്‍ജി നിരക്കും ടോള്‍ നിരക്കും കൂടി. സംസ്ഥാനത്ത് ഒരു കിലോ സിഎന്‍ജിക്ക് എട്ടുരൂപയാണ് കൂടിയത്.
കൊച്ചിയില്‍ ഒരു കിലോ സിഎന്‍ജിക്ക് 80 രൂപയാണ് പുതുക്കിയ വില. മറ്റു ജില്ലകളില്‍ ഇത് 83 രൂപ വരെയാകും. വിവിധ റോഡുകളിലെ ടോള്‍ നിരക്ക് 10 ശതമാനം കൂടി. കാറുകള്‍ക്ക് 10 രൂപ മുതല്‍ വലിയ വാഹനങ്ങള്‍ക്ക് 65 രൂപ വരെ വര്‍ധന.
ഒരു മാസത്തേക്ക് എടുക്കുന്ന പാസ് നിരക്കിലും വര്‍ധനയുണ്ട്.