NEWS

ഡ്രൈ ഡേയ്ക്ക് മാറ്റമില്ല; പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അനുമതി 

തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭ അനുമതി നൽകി.ഡ്രൈ ഡേ ഒഴിവാക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും അതിന് മാറ്റമില്ല.
പുതിയ മദ്യനയത്തിന്റെ ഭാഗമായി ഐടി പാര്‍ക്കുകളില്‍  ബാറുകളും പബ്ബുകളും നിലവില്‍ വരും. ഇതിനുള്ള ഐടി സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. കൂടുതല്‍ വിദേശമദ്യ ശാലകള്‍ക്ക് അനുമതി നല്‍കാനും തീരുമാനമുണ്ട്. ബെവ്‌കോ ഔട്ടലെറ്റുകളും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കനുള്ള ശുപാര്‍ശയും അംഗീകരിച്ചു.

Back to top button
error: