NEWS

അടുത്ത രണ്ട് ദിവസം കൂടി കേരളത്തിൽ മഴക്ക് സാധ്യത

ചൂടിന് ആശ്വാസമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നലെയും വേനൽമഴ ലഭിച്ചു. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും, കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.ഉച്ചയ്ക്കുശേഷമാണ് ഇടിയോടുകൂടിയ മഴ ലഭിക്കുക.
  ഇന്ന് കണ്ണൂർ, വയനാട്,പാലക്കാട്‌, മലപ്പുറം,ഇടുക്കി, പത്തനംതിട്ട , എറണാകുളം,ജില്ലകളിലെ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നു. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Back to top button
error: