ചെങ്ങന്നൂരില്‍ കോണ്‍ഗ്രസുകാര്‍ പിഴുത കെ-റയിൽ അടയാളക്കല്ലുകള്‍ നാട്ടുകാര്‍ പുനസ്ഥാപിച്ചു.രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പിഴുത കല്ലുകളാണ് പുനഃസ്ഥാപിച്ചത്.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ചെങ്ങന്നൂരില്‍ നേരിട്ടെത്തി നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് കല്ലുകള്‍ പുനസ്ഥാപിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്.കെ റെയില്‍ വരുന്നതോടെ ചെങ്ങന്നൂര്‍ മെട്രോപൊളിറ്റന്‍ സിറ്റിയാവുമെന്നും സജി ചെറിയാന് പറഞ്ഞു.
ചെങ്ങന്നൂരിന്റെ ഏറ്റവും വലിയ വികസനമാണ് കെ റെയില്‍.ആകെ 21 ഹെക്ടര്‍ സ്ഥലമാണ് ചെങ്ങന്നൂരില്‍ എടുക്കുന്നത്.ഏതെങ്കിലും രണ്ടോ മൂന്നോ ആളുകള്‍ക്കുണ്ടാവുന്ന മാനസിക പ്രയാസത്തിനാണ് ഒരു നാടിനെ മുഴുവൻ ഇളക്കിവിടാൻ കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും സജി ചെറിയാന് അറിയിച്ചു.