അകാല നര അകറ്റാനും മുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക മികച്ചതാണ്.നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. നെല്ലിക്കയും കറിവേപ്പിലയും ഇട്ട് കാച്ചിയ വെളിച്ചെണ്ണ അകാല നരയ്ക്ക് മികച്ച പ്രതിവിധിയാണ്.വെളിച്ചെണ്ണയില്‍ നെല്ലിക്ക അരിഞ്ഞതും കറിവേപ്പിലയും ഇട്ട് തിളപ്പിച്ച് ഈ വെളിച്ചെണ്ണ പുരട്ടുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും അകാല നര ഇല്ലാതാക്കുന്നതിനും മികച്ചതാണ്.
നെല്ലിക്കയും തൈരും ചേര്‍ത്ത മിശ്രിതവും അകാലനരയ്ക്കും മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. സൗന്ദര്യ കാര്യങ്ങളിലും മുടിയുടെ സംരക്ഷണത്തിലും കാര്യമായ പങ്കു വഹിയ്ക്കുന്ന ഒന്നാണ് തൈര്. മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പവും മിനുസവുമെല്ലാം നല്കാന് തൈര് നല്ലതാണ്.തൈര് മികച്ച ഒരു കണ്ടീഷണര്‍ കൂടിയാണ്.നെല്ലിക്ക അരച്ചതോ നെല്ലിക്കാപ്പൊടിയോ തൈരില്‍ മിക്സ് ചെയ്ത് പുരട്ടാം.
മയിലാഞ്ചി, തേയില, നെല്ലിക്ക എന്നിവ ചേര്‍ത്ത മിശ്രിതവും മുടിക്ക് വളരെ നല്ലതാണ്. തേയില വെള്ളത്തില്‍ മൈലാഞ്ചിപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ കലര്‍ത്തി മിശ്രിത രൂപത്തിലാക്കി മുടിയില്‍ പുരട്ടാം. ഈ മിശ്രിതത്തില്‍ മുട്ടയുടെ വെള്ളയും ചേര്‍ത്തു നാരങ്ങാ നീരും ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. ഉണക്കിയ നെല്ലിക്കയിട്ട് എണ്ണ കാച്ചി ഉപയോഗിക്കുന്നതും മുടിക്ക് വളരെ നല്ലതാണ്.