World

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ? ട്വിറ്ററിനെ തന്നെ മസ്‌ക് വാങ്ങുമോ ?

കാലിഫോര്‍ണിയ: കഴിഞ്ഞ കുറേ നാളുകളായി ടെക് ലോകം കാത്തിരിക്കുന്ന ഒന്നാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല പുറത്തിറക്കുന്ന സ്മാര്‍ട്ട് ഫോണ്‍. പതിവായി പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്ന മസ്‌ക് സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പഴയവ നശിപ്പിച്ചുകളയും എന്നാണ് റിപ്പോര്‍ട്ടുകള്‍. അത്രയേറെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന ആളാണ് മസ്‌കെന്ന് അര്‍ത്ഥം.

രണ്ട് ദിവസം മുമ്പാണ് ‘സ്വതന്ത്രമായ അഭിപ്രായ പ്രകനത്തിന് ട്വിറ്റര്‍ അവസരം ഒരുക്കുന്നുണ്ടോ’ എന്ന ഒരു പോള്‍ ട്വിറ്ററിലൂടെ തന്നെ മസ്‌ക് നടത്തിയത്. ഇതിന് പിന്നാലെയാണ് പ്രണയ് പതോള്‍ എന്നയാള്‍ മസ്‌കിനോട് പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം തുടങ്ങുമോ എന്ന ചോദ്യം ഉന്നയിച്ചത്. ഞാന്‍ അതിനെക്കുറിച്ച് ഗൗരവകരമായി അലോചിക്കുന്നുണ്ട് എന്നാണ് മസ്‌ക് ഉത്തരം നല്‍കിയത്.

Signature-ad

മറുപടി ട്വീറ്റിന് പിന്നാലെ മസ്‌ക് പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം തുടങ്ങുന്തിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ട്വിറ്ററില്‍ നടന്നത്. പുതിയ ഒരു പ്ലാറ്റ്ഫോം തുടങ്ങുന്നതിന് പകരം ട്വിറ്ററിനെ തന്നെ മസ്‌ക് വാങ്ങണം എന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തി. ട്വിറ്ററില്‍ മസ്‌ക് നടത്തിയ പോളില്‍ പങ്കെടുത്ത 2,035924 പോരില്‍ 70 ശതമാനവും പറഞ്ഞത് ട്വിറ്ററില്‍ അഭിപ്രായ സ്വതന്ത്ര്യം സംരക്ഷിക്കപ്പെടുന്നില്ല എന്നാണ്.

മെറ്റാവേഴ്സിന് പകരമാകുമെന്ന് സ്വയം പ്രഖ്യാപിച്ച ന്യൂറാലിങ്ക് പദ്ധതിക്ക് പിന്നാലെയാണ് മസ്‌ക്. ഒരു പക്ഷെ മനുഷ്യ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ചിപ്പിലൂടെ സാങ്കേതിക സേവനങ്ങള്‍ സാധ്യമാവുന്ന ന്യൂറാലിങ്കിനൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമും മസ്‌ക് അവതരിപ്പിച്ചേക്കാം. സ്റ്റാര്‍ലിങ്ക് എന്ന ഇന്റര്‍നെറ്റ് കമ്പനി സ്വന്തമായുള്ള മസ്‌ക് സ്മാര്‍ട്ട്ഫോണ്‍ ഉള്‍പ്പടെയുള്ള മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്ക് ചുവടുമാറ്റിയേക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്റെര്‍നെറ്റ് കമ്പനിയില്‍ തുടങ്ങി സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണത്തിലേക്ക് എത്തിയ വമ്പന്മാര്‍ക്ക് ഉദാഹരണമാണ് ഗൂഗിളും ഷവോമിയുമൊക്കെ.

Back to top button
error: