നീന്തൽക്കാരുടെ പറുദീസാ എന്നറിയപ്പെടുന്ന ചെറായി കടല്‍ത്തീരം എറണാകുളം നഗരത്തിനു സമീപമുള്ള വൈപ്പിൻ ദ്വീപിന്റെ ഭാഗമാണ്. തീരമതിരിടുന്ന തെങ്ങിൻ തോപ്പുകളും, കടലോരത്തെ ചീന വലകളും ചെറായി കടല്‍ത്തീരത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു.സ്വാദേറിയ കടൽ വിഭവങ്ങൾ ലഭ്യമാകുന്ന തട്ടുകടകൾ ധാരാളമുണ്ടിവിടെ.ഭാഗ്യമുണ്ടെങ് കിൽ ഡോൾഫിനുകളെയും കാണാം.1341ലെ പ്രളയത്തെ തുടർന്ന് രൂപം കൊണ്ട വൈപ്പിൻ ദ്വീപിലെ ചെറിയ പട്ടണമാണ് ചെറായി. 25 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന വൈപ്പിൻകരയുടെ വടക്കേ അറ്റത്തുള്ള പള്ളിപ്പുറം പഞ്ചായത്തിലാണ് ചെറായി.
ലോക ടൂറിസം ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ചു കഴിഞ്ഞ ഒരു സ്ഥലമാണ് ഇന്ന് ചെറായി ബീച്ച്.
.ശാന്ത സുന്ദരമായ ഈ ബീച്ച് സ്വദേശിയരും വിദേശീയരുമായ നിരവധി സന്ദർശകരെ ആകർഷിക്കുന്നു. ബീച്ചിനോട് ചേർന്ന് കേരളീയ ശൈലിയിൽ പണിതിരിക്കുന്ന റിസോർട്ടുകൾ ബീച്ചിനെ കൂടുതൽ സുന്ദരിയാക്കുന്നു.കടലിലെ ഓളപ്പരപ്പിലൂടെയൂള്ള പെഡൽ ബോട്ട് യാത്ര ചെറായിയുടെ സൗന്ദര്യത്തെ കൂടുതൽ അടുത്തറിയാൻ സാധിക്കുന്നു. ചെറായി ബീച്ചിൽ നിന്ന് 4-5 കിലോമീറ്റർ വടക്കോട്ട് യാത്ര ചെയ്താൽ മുനമ്പം ബീച്ചിൽ എത്താം.