NEWS

എണ്ണ തേച്ച് കുളിച്ചാൽ പലതാണ് ഗുണം;കുളിയെപ്പറ്റി കൂടുതൽ അറിയാം

ണ്ണ തേച്ച് കുളിച്ചില്ലെങ്കിലും വലിയ കുഴപ്പങ്ങളൊന്നും ഉണ്ടാകുന്നില്ല. എന്നാൽ എണ്ണ തേച്ച് കുളിച്ചാൽ വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉണ്ട് താനും. താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവ ബോധ്യമാകും:

  • എല്ലാ ദിവസവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ബുദ്ധി വർദ്ധിപ്പിക്കാൻ സഹായിക്കും.
  • ശരീരത്തിലെ പേശികൾക്ക് ദൃഢതയും ചർമ്മത്തിന് തിളക്കവും ലഭിക്കും.
  • ദിവസേനയുള്ള എണ്ണ തേച്ച് കുളി
  • ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കും.
  • ശരീരത്തിന് ഉന്മേഷവും പ്രസരിപ്പും ലഭിക്കാൻ നിത്യേന രാവിലെ എണ്ണ തേച്ച് കുളിച്ചാൽ മതി.
  • ദേഹം പുകച്ചില്‍, വിയര്‍പ്പ്, ദാഹം തുടങ്ങിയവയെ നിയന്ത്രിക്കാൻ രാവിലത്തെ എണ്ണ തേച്ചുള്ള കുളി സഹായിക്കും.
  • സുഖകരമായ ഉറക്കത്തിന് എണ്ണ തേച്ചുള്ള കുളി ഉത്തമമാണ്.
  • അകാലനര, മുടികൊഴിച്ചില്‍, താരൻ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ
  • എണ്ണ തേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്.
  • വിവിധ ചർമ്മ രോഗങ്ങളെ തടഞ്ഞു നിർത്താൻ എണ്ണ തേച്ച് കുളി വളരെ പ്രയോജനപ്രദമാണ്.
  • എണ്ണ തേച്ച് 15 – 30 മിനിറ്റിനുള്ളിൽ കുളിക്കുന്നതാണ് ഉചിതം.വാത കഫ പ്രകൃതമുള്ളവർ ചൂടുവെള്ളത്തിലും പിത്തപ്രകൃതമുള്ളവർ തണുത്ത വെള്ളത്തിലും കുളിക്കണം എന്നാണ്‌ ആയുർവേദം പറയുന്നത്. കുളിക്കാനുള്ള വെള്ളത്തിൽ നാല്പാമരം, തുളസി, ആര്യവേപ്പില തുടങ്ങിയവ ഇട്ട് തിളപ്പിച്ചാൽ ഇരട്ടി ഗുണം ലഭിക്കും.

 

വിയർത്തിരിക്കുന്ന സമയമാണെങ്കിൽ ഉടനെ കുളിക്കാൻ പോകേണ്ട. പ്രത്യേകിച്ചും വ്യായാമങ്ങളിലൊക്കെ ഏർപ്പെട്ട ശേഷം ഉടൻ തന്നെ കുളിക്കരുത്. അൽപനേരം വിശ്രമിച്ച് വിയർപ്പൊക്കെ അടങ്ങിയശേഷം മാത്രം കുളിക്കുക.
Signature-ad

ഭക്ഷണശേഷവും കുളിക്കേണ്ട. ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാൻ കാരണമാകും. ദഹന പ്രശ്നങ്ങളും അനുബന്ധ രോഗങ്ങളും ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ട്. അർദ്ധ രാത്രിയുള്ള കുളിയും ഒഴിവാക്കുക.

തണുത്ത വെള്ളത്തിൽ തല കഴുകുന്നതാണ് നല്ലത്.ചൂടുവെള്ളം മുടിയിൽ പതിച്ചാൽ മുടിയുടെ ശക്തി ക്ഷയിക്കാൻ കാരണമാകും.കൂടാതെ ഇത് അകാല നരയിലേയ്ക്ക് നയിക്കുകയും ചെയ്യും.തലയിൽ എണ്ണ തേച്ചിട്ടുണ്ടെങ്കിൽ കഴുകുമ്പോൾ മുടി നന്നായി നനച്ച ശേഷം താളിയിൽ ഉണക്ക നെല്ലിക്കാപ്പൊടി, ചെറുപയർ പൊടി, കടലപ്പൊടി എന്നിവയിലേതെങ്കിലും ചേർത്ത് മുടി തേച്ച് എണ്ണ കഴുകി കളയാം.എണ്ണ തേച്ചുള്ള കുളിക്കു ശേഷം ഉടനെ മുടി ചീകുന്ന സ്വഭാവമുണ്ടെങ്കിൽ അത് ഉടനെ അവസാനിപ്പിച്ചോളൂ.മുടി ഉണങ്ങിയ ശേഷം മാത്രം ചീകുക.

Back to top button
error: