തിരുവനന്തപുരം: തനിക്കു കറുപ്പ് നിറമാണെന്ന മുന്‍മന്ത്രി എംഎം മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.എം എം മണിക്ക് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിറമാണോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
‘ നിറത്തിന്റെ കാര്യത്തില്‍ ഞാനും അദ്ദേഹവും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ല, എന്നേക്കാള്‍ കുറച്ചുകൂടി കൃഷ്ണനാണ് എംഎം മണി.മണിയുടെ ശത്രു അദ്ദേഹത്തിന്റെ നാക്ക് തന്നെയാണ് നിലവാരം വിട്ടിട്ടുള്ള ഒരു വിമര്‍ശനത്തിനും ഞാന്‍ തയ്യാറല്ല.’
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരുടെയും വാക്പോര്.1982 ലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് എം.എം.മണിയും കൂട്ടുപ്രതികളും 46 ദിവസം ജയിലില്‍ കിടന്നിരുന്നു.കഴിഞ്ഞ ദിവസമാണ്, മണിയെ കോടതി കുറ്റവിമുക്തനാക്കിയത്.