NEWS

മന്ത്രി സജി ചെറിയാന് വേണ്ടി സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്‍റ് തിരുത്തിയെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍

ചെങ്ങന്നൂർ:മന്ത്രി സജി ചെറിയാന്‍റെ വീട് നഷ്ടമാകാതിരിക്കാന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്‍റ് തിരുത്തിയെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍.അലൈന്‍മെന്‍റ് മാറ്റം വരുത്തിയതിന് രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്ത് ഓഫീസിന്‍റെ കിഴക്ക് ഭാഗത്തെ അലൈന്‍മെന്‍റ് പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റിയെന്നാണ് തിരുവഞ്ചൂരിന്‍റെ ആരോപണം. അലൈന്‍മെന്‍റ് മാറ്റത്തിന്‍റെ ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന് മന്ത്രിയും കെ റെയില്‍ എംഡിയും വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back to top button
error: