കഴിഞ്ഞദിവസം രാത്രിയില്‍ എറിയാട് യുവാവിന്റെ വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച റിന്‍സിയെ വിട്ടുനല്‍കണമെങ്കില്‍ 25,000 രൂപ അടയ്ക്കണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. ജിന്‍സിയെ ആശുപത്രിയിലെത്തിച്ച പഞ്ചായത്ത് മെമ്ബര്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ അടുത്തദിവസം അടയ്ക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും വഴങ്ങിയില്ല. തര്‍ക്കം നീണ്ടപ്പോള്‍ പൊലീസ് ഇടപെട്ടു.
സ്ഥലത്തെത്തിയ ഡിവൈ.എസ്.പി സലീഷ് കെ. ശങ്കരന് സ്വന്തം എ.ടി.എം കാര്‍ഡ് നീട്ടി. പണം കൊടുക്കരുതെന്ന് പൊതുപ്രവര്‍ത്തകര്‍ പറഞ്ഞിട്ടും ഡിവൈ.എസ്.പി നീട്ടിയ കൈ പിന്‍വലിച്ചില്ല. അമ്ബരന്ന ആശുപത്രിക്കാര് പണം വാങ്ങാന്‍ മടിച്ചു. പണം അടുത്ത ദിവസം അടയ്ക്കുമെന്ന് ഉറപ്പ് ലഭിച്ചാല്‍ മതിയെന്നായി അവര്‍. റിന്‍സിയെ വിദഗ്ദ്ധ ചികിത്സയ്ക്ക് തൃശൂരില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിന്നാലെ പ്രതിയായ റിയാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.
“ആശുപത്രിക്ക് നേരെയുള്ള അക്രമങ്ങള്‍ക്കും അതു കാരണമാകും. ആ സാഹചര്യം ഒഴിവാക്കാന്‍ കൂടിയാണ് അങ്ങനെ ചെയ്തത്. സി.ഐ ആയിരിക്കുമ്ബോള്‍ കൊല്ലങ്കോട് സ്റ്റേഷന് പരിധിയിലും ഇതേ വിഷയം ഉണ്ടായിരുന്നു”-
സലീഷ് കെ.ശങ്കരന്,
ഡിവൈ.എസ്.പി.
അയ്യപ്പനും കോശിയിലെ ഡിവൈഎസ്പി
സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയിലും ഡിവൈഎസ്പി ആയി എത്തിയത് സലിഷ് ശങ്കരന് ആയിരുന്നു. നേരത്തെ ചില ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സച്ചിയുടെ വിളി വന്നപ്പോള്‍ ചെറിയൊരു അമ്ബരപ്പുണ്ടായിരുന്നു. ജോലി പൊലീസ് ആണെങ്കിലും, അത് അഭിനയിച്ച് ഫലിപ്പിക്കേണ്ടിവരുന്നതില് ടെന്‍ഷനുണ്ടായിരുന്നു സലിഷിന്. തൃശ്ശൂര്‍ പെരുങ്ങോട്ടുകരയാണ് സ്വദേശം.