മകളിലായിരുന്നു ബിനീഷിന്റെ പ്രതീക്ഷ മുഴുവനും. പറ്റാവുന്നിടത്തോളം പഠിപ്പിച്ച് നല്ല നിലയില്‍ മകളെ എത്തിക്കുന്നത് സ്വപ്നം കണ്ടായിരുന്നു ബിനീഷിന്റെ ജീവിതം.യാതൊരു ദുസ്വഭാവങ്ങളും ഇല്ലാത്ത ബീനീഷ് കഠിനാദ്ധ്വാനിയും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം പ്രിയങ്കരമായിരുന്നു. മരപ്പണിയില്‍ നിന്നുള്ള വരുമാനം കൊണ്ട് വീട്ടില്‍ ഭേദപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനും ബനീഷ് ശ്രദ്ധിച്ചിരുന്നു.
വളരെ വര്‍ഷങ്ങളായി ബജെപി പ്രവര്‍ത്തനായിരുന്നു. നിലവില്‍ ബിജെപി മീനടം പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. താന്‍ എന്തൊക്കെ ചെയ്താലും മകള്‍ ആണ്‍സുഹൃത്തുമായുള്ള അടുപ്പം അവസാനിപ്പിക്കില്ലന്ന് അടുത്തദിവസങ്ങളില്‍ ബനീഷിന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് കൂടുംബം ഒന്നടങ്കം ഇല്ലാതാവുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ആലോചിച്ചത്. ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകാത്തതിനാലാണ് മകളെ തന്ത്രത്തില്‍ യാത്രയില്‍ കൂട്ടി ,തനിക്കൊപ്പം മകളുടെയും ജീവിതം അവസാനിപ്പിക്കുന്ന നിലയിലേക്ക് ബിനീഷ് കാര്യങ്ങളെത്തിച്ചത്.
വെള്ളിയാഴ്ച വീട്ടില്‍ ഇതെച്ചൊല്ലി വഴക്കുണ്ടായി എന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാല്‍ ശനിയാഴ്ച വിനീഷ് ശാന്തനായിട്ടാണ് കാണപ്പെട്ടത്. മകളോട് കൂടുതല്‍ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഞായ്റാഴ്ച യാത്രയ്ക്കിറങ്ങിയത് തന്നെ മകളോടുള്ള വഴക്ക് തീര്‍ക്കുക എന്ന ലക്ഷ്യത്തിനാണെന്ന് ബിനീഷ് വരുത്തി തീര്‍ക്കുകയും ചെയ്തിരുന്നു. ഭാര്യ ദിവ്യയും ബിജെപിയുടെ സജീവപ്രവര്‍ത്തകയാണ്. മകന്‍ വിഷ്ണു.
ഇന്നലെ രാവിലെ പാമ്ബടിയിലെ വീട്ടില്‍ നിന്നും യാത്ര തിരിച്ച ഇവര്‍ കല്ലാറുകൂട്ടി പാലത്തിന് സമീപം ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം സംസാരിച്ച് നില്‍ക്കുന്നത് ഇതുവഴി പോയ ഓട്ടോറിക്ഷ ഡൈവര്‍ കണ്ടിരുന്നു.മകളെ തള്ളിയിട്ട ശേഷം പിന്നാലെ ബിനീഷും ചാടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.