”കല്ലിടല്‍ തുടരും”; എതിര്‍പ്പുകള്‍ തള്ളി കെ റെയില്‍ എംഡി
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ ഉയരുന്ന എതിര്‍പ്പുകള്‍ തള്ളി കെ റെയില്‍ എം.ഡി. കെ.അജിത്ത് കുമാര്‍. നിലവില്‍ നടക്കുന്നത് സ്ഥലമേറ്റെടുപ്പല്ല സാമൂഹികാഘാത പഠനം അടക്കമുള്ള കാര്യങ്ങളാണ്. പദ്ധതി ആരെയാണ് ബാധിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ സര്‍വേ ആവശ്യമാണ്. ഭൂമിയേറ്റെടുക്കല്‍ പദ്ധതിയുടെ ഈ ഘട്ടത്തില്‍ ആലോചനയില്ല. മുഴുവന്‍ പണവും നല്‍കിയ ശേഷമേ പദ്ധതിക്കായി സ്ഥലമേറ്റെടുക്കൂവെന്നും കെ റെയില്‍ എം.ഡി. പറഞ്ഞു.
അതേസമയം സില്‍വര്‍ ലൈന്‍ പാതയ്ക്ക് ബഫര്‍ സോണ്‍ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം കെ റെയില്‍ എംഡി തള്ളി. സില്‍വര്‍ ലൈന്‍ പാതയുടെ ഇരുവശത്തും പത്ത് മീറ്റര്‍ ബഫര്‍ സോണ്‍ ഉണ്ടാവുമെന്ന് കെറെയില്‍ എംഡി വ്യക്തമാക്കി. ഇതില്‍ അഞ്ച് മീറ്ററില്‍ യാതൊരു നിര്‍മ്മാണവും അനുവദിക്കില്ല. ബാക്കി ഭാഗത്ത് അനുമതിയോടെ നിര്‍മ്മാണം നടത്താം. ബഫര്‍ സോണ്‍ നിലവിലെ നിയമമനുസരിച്ച് തീരുമാറ്റിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
അജിത്ത് കുമാര്‍ പറഞ്ഞത്: പദ്ധതിയുടെ സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി ആഘാതപഠനമടക്കമുള്ള കാര്യങ്ങളറിയാനുള്ള സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍വേ പൂര്‍ത്തിയാക്കി റെയില്‍വേയുടെ അം?ഗീകാരം കിട്ടിയാല്‍ മാത്രമേ ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ നടത്താന്‍ പറ്റൂ. ആരുടേയെങ്കിലും ഭൂമിയേറ്റെടുക്കേണ്ടതായി വന്നാല്‍ മുഴുവന്‍ നഷ്ടപരിഹാരവും നല്‍കി മാത്രമേ ഭൂമിയേറ്റെടുക്കൂ. പദ്ധതിയുടെ ആവശ്യം നിര്‍ണ്ണയിക്കാനുള്ള പ്രാഥമിക നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. അലൈന്‍മെന്റ് ഫൈനലായ റൂട്ടിലാണ് കല്ലിടുന്നത് ബാധിക്കപ്പെടുന്ന കുടുംബത്തിന്റെ അഭിപ്രായം കേട്ട് വിദഗ്ധര്‍ പഠിച്ച ശേഷം സര്‍ക്കാര്‍ ഈ അലൈന്‍മെന്റ് അംഗീകരിക്കണം. അതിനു ശേഷം പഠനറിപ്പോര്‍ട്ട് റെയില്‍വേക്ക് സമര്‍പ്പിക്കും. റെയില്‍വേ പദ്ധതിക്ക് അം?ഗീകാരം നല്‍കിയ ശേഷമേ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനാവൂ.
കല്ലിടലുമായി മുന്നോട്ട് പോകും. കല്ലെടുക്കുന്നിടത്ത് വീണ്ടും കല്ലിടും. തടസങ്ങളുണ്ടായാല്‍ സാമുഹിക ആഘാത പഠനം വൈകും.പദ്ധതി വൈകും തോറും ഓരോ വര്‍ഷവം 3500 കോടി നഷ്ടം വരും. കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിയാണിത്. കേന്ദ്ര ധനമന്ത്രി അംഗീകരിച്ചു. ഇപ്പോള്‍ കല്ലിട്ട അതിരുകള്‍ പഠനത്തിന് ശേഷം മാറും. ഡിപിആറിനൊപ്പം ഒരു സാമൂഹിക ആഘാത പഠനം പ്രാഥമിക റിപ്പോര്‍ട്ടില്‍ വെച്ചിട്ടുണ്ട് പുതിയ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇതും കൂട്ടി ഡി.പി.ആറിന് ഒപ്പം ചേര്‍ക്കും. നഷ്ടപരിഹാരം സംബന്ധിച്ച് ഡിപിആറില്‍ വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം പിന്നെ വാങ്ങിയാല്‍ മതിയാവും.അത് ബോണ്ടായി നല്‍കും. പിന്നിട് പലിശ സഹിതം പണം നല്‍കും. സന്നദ്ധരായവര്‍ക്കാവും ഈ പാക്കേജ്.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP