Kerala

കെ റെയില്‍ പ്രതിഷേധം: കല്ല് ഊരിയാല്‍ വിവരമറിയുമെന്ന് മന്ത്രി സജി ചെറിയാന്‍

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

ആലപ്പുഴ: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ സമരത്തെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇറക്കി വിടുകയാണെന്ന് മന്ത്രി ആരോപിച്ചു. അതാണ് ചെങ്ങന്നൂരില്‍ ഉള്‍പ്പടെ കാണുന്നത്. ജനങ്ങളുടെ വൈകാരിക പ്രതികരണം മനസ്സിലാകും. സര്‍വ്വേ കല്ല് ഊരിയാല്‍ വിവരമറിയും, ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ഒന്നാന്തരം നഷ്ടപരിഹാര പാക്കേജ് ഉണ്ട്. എല്ലാം വ്യക്തമായി സര്‍ക്കാര്‍ പറയുന്നുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും തീവ്രവാദ സംഘടനകളും ആണ് സമരം നടത്തുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ ഭാവിക്കുവേണ്ടിയാണ്. ഇന്ത്യയില്‍ 11 സംസ്ഥാനങ്ങളില്‍ സില്‍വര്‍ ലൈനിനു സമാനമായ പദ്ധതികള്‍ തുടങ്ങി. കോണ്‍ഗ്രസ്, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്.

പിണറായി വിജയന്‍ സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിക്കും, പദ്ധതി നടപ്പാക്കും. ബഫര്‍സോണ്‍ ഒരു മീറ്റര്‍ പോലുമില്ല. വീടുകള്‍ കയറി സത്യാവസ്ഥ പറഞ്ഞ് പ്രചരണം നടത്തും. ഇപ്പോള്‍ സമരം ചെയ്യുന്ന വീട്ടുകാര്‍ സത്യം മനസ്സിലാക്കുമ്പോള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കും. നഷ്ടപരിഹാര പാക്കേജ് ഉള്‍പ്പടെ പറഞ്ഞു മനസ്സിലാക്കാം. സില്‍വര്‍ ലൈന്‍ വരുന്നതോടെ ചെങ്ങന്നൂര്‍ മെട്രോപൊളിറ്റന്‍ സിറ്റി ആകും. സമരത്തെ പൊലീസ് ഒരിടത്തും അടിച്ചമര്‍ത്തുന്നില്ല. ബോധപൂര്‍വം കലാപമുണ്ടാക്കി വികസന പദ്ധതി തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഈ പദ്ധതി നടപ്പാക്കിയാല്‍ പിന്നെ കോണ്‍ഗ്രസ് ഒരിക്കലും നിലം തൊടില്ല. ഇപ്പോള്‍ നടക്കുന്നത് അന്യായമായ സമരം ആണ്. കലാപത്തിനുള്ള ശ്രമമാണിത്. ഇവിടെ വികസനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

 

Back to top button
error: