NEWS

ശ്രീലങ്കയില്‍ പെട്രോളിനും മണ്ണെണ്ണക്കുമായി വരി നിന്ന രണ്ടു പേർ തളർന്നു വീണ് മരിച്ചു

ശ്രീലങ്കയില്‍ പെട്രോളിനും മണ്ണെണ്ണക്കുമായി വരി നിന്ന് തളര്‍ന്നു വീണ രണ്ട് വയോധികര്‍ മരിച്ചു. 71 വയസ്സുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും 72 വയസ്സുള്ള മറ്റൊരാളുമാണ് രണ്ട് സ്ഥലങ്ങളിലായി മരിച്ചത്.
വിദേശനാണ്യശേഖരം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്ബത്തികപ്രതിസന്ധി മൂലം ഇന്ധനം ദുര്‍ലഭമായ സാഹചര്യത്തില്‍ നാല് ആഴ്ചകളായി ഇവിടെ പെട്രോള്‍ പമ്ബുകള്‍ക്കു മുന്നില്‍ നീണ്ട വരി പതിവാണ്. 275 ശ്രീലങ്കന്‍ രൂപയാണ് നിലവില്‍ ഡോളറുമായുള്ള വിനിമയ നിരക്ക്.

Back to top button
error: