പഞ്ചാബില്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ ടാര്‍ഗെറ്റ്; പാലിച്ചിലെങ്കില്‍ കസേര തെറിക്കും
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ തന്റെ മന്ത്രിസഭയിലെ ഓരോ മന്ത്രിക്കും ടാര്‍ഗെറ്റ് വച്ചിട്ടുണ്ടെന്നും അത് പാലിച്ചില്ലെങ്കില്‍ മന്ത്രിയെ മാറ്റണമെന്ന് ജനങ്ങള്‍ക്ക് ആവശ്യപ്പെടാമെന്നും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഭഗവന്ത് മന്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തുവെന്ന് പുതിയ സര്‍ക്കാരിന്റെ പ്രാരംഭ പ്രഖ്യാപനങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ വന്‍ വിജയം നേടിയിരുന്നു. ഈ ആഴ്ച ആദ്യം മന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായതിന് ശേഷം പഴയ മന്ത്രിമാരുടെ സുരക്ഷ നീക്കം ചെയ്യുകയും പൊതുജനങ്ങള്‍ക്ക് സുരക്ഷ നല്‍കുകയും ചെയ്തുവെന്നും കെജ്രിവാള്‍ പറഞ്ഞു. പാഴായ വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കി. അഴിമതി വിരുദ്ധ സെല്ലും അദ്ദേഹം പ്രഖ്യാപിച്ചു. പൊലീസ് സേനയിലെ 10,000 ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള 25,000 തസ്തികകള്‍ നികത്താനും മന്‍ അനുമതി നല്‍കിയിട്ടുണ്ട്.
എംഎല്‍എ ജനങ്ങള്‍ക്കിടയില്‍ കറങ്ങിനടക്കും, ഗ്രാമങ്ങളിലേക്ക് പോകും എന്നതാണ് പാര്‍ട്ടിയുടെ മന്ത്രമെന്നും കെജ്രിവാള്‍ പറഞ്ഞു. ‘പഞ്ചാബിലെ ജനങ്ങള്‍ വജ്രങ്ങള്‍ തിരഞ്ഞെടുത്തു. ഭഗവന്ത് മന്റെ നേതൃത്വത്തില്‍ 92 പേരടങ്ങുന്ന ഒരു ടീമായി ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഞാന്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ മാത്രമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 117 അംഗ പഞ്ചാബ് നിയമസഭയില്‍ 92 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി വിജയിച്ചത്.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP