മുംബൈ: മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരുടെ സ്വത്തില്‍ മക്കള്‍ക്കും തുല്യ അവകാശം ഉണ്ടെന്ന് പറയാനാവില്ലെന്ന് മുംബൈ ഹൈക്കോടതി.പിതാവ് രോഗിയായി കിടക്കവെ ഉണ്ടായിരുന്ന രണ്ടു ഫ്ലാറ്റിൽ ഒന്നു വിൽക്കണമെന്ന് വിവാഹിതരായ രണ്ടു സഹോദരിമാരോടൊപ്പം മകൻ ശല്യം ചെയ്തപ്പോൾ അമ്മയായിരുന്നു കോടതിയെ സമീപിച്ചത്.
മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്ബോള്‍ അവരുടെ രണ്ട് ഫ്‌ളാറ്റുകളില്‍ മകനും തുല്യ അവകാശമുണ്ടെന്ന് പറയാന്‍ നിയമപരമായി സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി വ്യക്തമാക്കി.നിങ്ങളുടെ അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന് അത് വില്‍ക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് മകനോട് കോടതി പറഞ്ഞു. ഇക്കാര്യത്തിന് നിങ്ങളുടെ അനുവാദം ആവശ്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.