കോയമ്പത്തൂർ:നടനും എം.പിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപിയെ ഭൂമി തട്ടിപ്പ് കേസിൽ കോയമ്പത്തൂരിൽ പോലീസ് അറസ്റ്റ് ചെയ്തു.ആധാരം കോടതി റദ്ദാക്കിയത് മറച്ചു വെച്ചു സ്ഥലവിൽപന നടത്തി 97 ലക്ഷം രൂപ തട്ടിയ കേസിൽ കോയമ്പത്തൂർ ക്രൈം ബ്രാഞ്ചാണ് സുനിലിനെ അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂർ നവക്കരയിൽ സുനിൽ 4.52 ഏക്കർ ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാട് പിന്നീട് കോടതി റദ്ദാക്കി. ഇതു മറച്ചു വച്ചു സുനിൽ ഭൂമി കോയമ്പത്തൂര്‍ സ്വദേശി ഗിരിധരന് എന്നയാൾക്ക് വിൽക്കുകയായിരുന്നു. റജിസ്ട്രേഷൻ സമയത്താണ് വഞ്ചിക്കപ്പെട്ട കാര്യം ഗിരിധരൻ അറിയുന്നത്.തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സുനിലിനെ റിമാൻഡ് ചെയ്തു.