പോലീസ് സ്റ്റേഷനുകള്‍ ആര്.എസ്.എസ് ശാഖകളായി മാറി; വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ.
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പോലീസിന് വിമര്‍ശനം. പോലീസ് സ്റ്റേഷനുകള്‍ ആര്.എസ്.എസ്. ശാഖകളായി മാറിയെന്ന് പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു.
എ.എ. റഹീമിനെതിരേയും വിമര്‍ശനമുയര്‍ന്നു. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീമിന്റെ പോസ്റ്റുകള്‍ മാത്രമാണ് ഡി.വൈ.എഫ്.ഐ. കേരളാ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജില്‍ വരുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു. ഇത് വ്യക്തി പൂജയാണോ പി.ആര്. വര്‍ക്ക് ആണോയെന്ന് വ്യക്തമാക്കണമെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പലയിടങ്ങളിലും സംഘടന ദൗര്‍ബല്യമുണ്ടെന്നും സമ്മേളനം വിലയിരുത്തി. ജില്ലയില്‍ ഡി.വൈ.എഫ്.ഐയിലും വിഭാഗീയത നിലനില്‍ക്കുന്നെന്ന് സംസ്ഥാന നേതൃത്വം ചര്‍ച്ചയില്‍ മറുപടി നല്കി.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP