KeralaNEWS

ഒരു ദിവസം എത്ര മണിക്കൂർ ഉറങ്ങണം ?

റക്കക്കുറവ് മാനസികമായും ശാരീരികമായും ആരോഗ്യത്തെ ബാധിക്കും.പ്രായപൂര്‍ത്തിയായ ഒരു വ്യക്തി ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം.മനുഷ്യന്റെ ദഹനപ്രക്രിയയെ അടക്കം ഉറക്കം സ്വാധീനിക്കുന്നുണ്ട്.ഏറ്റവും ചുരുങ്ങിയത് ആറ് മണിക്കൂര്‍ ഉറങ്ങാത്തവരില്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ കാണപ്പെടുന്നു.കൃത്യമായ വിശ്രമം ഇല്ലാത്തത് കണ്ണുകളെയും സാരമായി ബാധിക്കും.രാത്രി 10 നും പുലര്‍ച്ചെ ആറിനും ഇടയിലുള്ള സമയം ഉറക്കത്തിനായി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.രാത്രി ഏറെ വൈകി ഉറങ്ങുന്നതും രാവിലെ വളരെ വൈകി കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും അത്ര നല്ല ശീലമല്ല.

ഒരു മനുഷ്യൻ അവന്റെ പ്രായത്തിന് അനുസരിച്ച് ദിവസം എത്ര സമയം ഉറങ്ങണം എന്നതു സംബന്ധിച്ചുള്ള വിവരങ്ങളാണ് ചുവടെ.

 

Signature-ad

നവജാതശിശു(മൂന്നു മാസം വരെ പ്രായമുളളത്)- 14 മുതൽ 17 മണിക്കൂർ വരെ

നവജാതശിശു(നാലു മുതൽ 11 മാസം വരെ പ്രായമുളളത്)- 12-15 മണിക്കൂർ

കുട്ടികൾ(രണ്ടു വയസുവരെ)- 11 മുതൽ 14 മണിക്കൂർ വരെ

കുട്ടികൾ(മൂന്നു മുതൽ അഞ്ച് വയസ് വരെ)- 10 മുതൽ 13 മണിക്കൂർ വരെ

കുട്ടികൾ(ആറു മുതൽ 13 വയസ് വരെ)- ഒമ്പത് മുതൽ 11 മണിക്കൂർ വരെ

കൗമാരക്കാർ(14 മുതൽ 17 വയസ് വരെ)- എട്ടു മുതൽ 10 മണിക്കൂർ വരെ

ചെറുപ്പക്കാർ(18 മുതൽ 25 വരെ)- ഏഴു മുതൽ ഒമ്പത് മണിക്കൂർ വരെ

മുതിർന്നവർ(26 മുതൽ 64 വയസുവരെ)-  ഏഴു മുതൽ ഒമ്പത് മണിക്കൂർ വരെ

പ്രായമായവർ(65 വയസിന് മുകളിൽ പ്രായമുള്ളവർ)- ഏഴു മുതൽ എട്ടു മണിക്കൂർ വരെ.

Back to top button
error: