ന്യൂഡെല്‍ഹി: പുട്ട് ഇഷ്ടമില്ലാത്ത മലയാളികളുണ്ടാവില്ല.എന്ന് കരുതി എല്ലാവർക്കും പുട്ട് പിടിക്കുമോ? പ്രത്യേകിച്ച് ഡൽഹിയിലും മറ്റും ജനിച്ചു വളർന്ന മലയാളി നൂജെൻ ബേബികൾക്ക്. ഇല്ലെന്നാണ് ഒരു പരീക്ഷയിലെ ഉത്തരക്കടലാസിലെ ചോദ്യത്തിനുള്ള ഉത്തരം വ്യക്തമാക്കുന്നത്.ഇഷ്ടമില്ലാത് ത ആഹാരത്തെ കുറിച്ച് എഴുതുക എന്നതായിരുന്നു ചോദ്യം, അതിന് ഒരു കുട്ടി എഴുതിയ ഉത്തരം വൈറലായി കഴിഞ്ഞു.
‘എനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്. അതൊരു കേരളീയ ഭക്ഷണമാണ്, അരി കൊണ്ടാണ് ഉണ്ടാക്കുന്നത്. ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്, അതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ പുട്ട് ഉണ്ടാക്കും. അമ്മ പുട്ട് വിളമ്ബി അഞ്ച് മിനിറ്റിനുശേഷം അത് പാറ പോലെ കട്ടിയാകും. ഞാന്‍ അത് കഴിക്കില്ല, പുട്ട് എല്ലാ ബന്ധങ്ങളെയും തകര്‍ക്കുന്നു’ ഇങ്ങനെ പറഞ്ഞുകൊണ്ടാണ് കൊച്ചുമിടുക്കന്‍ പുട്ടിനോടുള്ള തന്റെ കടുത്ത വിയോജിപ്പ് വ്യക്തമാക്കിയിരിക്കുന്നത്.