CrimeNEWS

ലൈംഗിക പീഡനക്കേസ്: ടാറ്റൂ ആര്‍ട്ടിസ്റ്റ് പി.എസ്. സുജീഷിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

കൊച്ചി: ടാറ്റൂ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ ടാറ്റൂ ആര്‍ട്ടിസ്റ്റ് പി.എസ്. സുജീഷിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തെളിവെടുപ്പ് നടത്താനാണ് കസ്റ്റഡിയില്‍ നല്‍കിയത്. ഒരു വിദേശ വനിത ഉള്‍പ്പെടെ ഏഴ് യുവതികളാണ് ഇയാള്‍ക്കെതിരേ ലൈംഗിക പീഡന പരാതി നല്‍കിയത്.

Signature-ad

ടാറ്റു ചെയ്യുന്നതിന്റെ മറവിലുള്ള ലൈംഗിക അതിക്രമങ്ങളില്‍ ഒരോ ദിവസവും പുറത്ത് വരുന്നത് പുതിയ വെളിപ്പെടുത്തലുകള്‍. 2019ലാണ് വിദേശ വനിതക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത്. കൊച്ചിയിലെ കോളജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ, ഇന്‍ക്‌ഫെക്ടഡ് സ്റ്റുഡിയോവില്‍വച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. യൂത്ത് എക്‌സേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചിയിലെ കോളജില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ഈ യുവതി. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ വനിതയുടെ വിശദമായി മൊഴി രേഖപ്പെടുത്തുമെന്ന് കമ്മിഷണര്‍ അറിയിച്ചിരുന്നു.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: