KeralaNEWS

ഫൈനലിലേക്കുള്ള വഴിയില്‍ ബ്ലാസ്റ്റേഴ്‌സിന് 90 മിനിറ്റിന്‍റെ ദൂരം മാത്രം

റ് വര്‍ഷത്തിന് ശേഷം ഫൈനല്‍ കളിക്കുക എന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യത്തിലേക്ക് വെറും 90 മിനിറ്റ് ദൂരം.ഐഎസ്‌എല്ലിലെ രണ്ടാംപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്‌പൂര്‍ എഫ്‌സിയും തമ്മിൽ ഏതാനും നിമിഷങ്ങൾക്കകം ഏറ്റുമുട്ടും ഗോവയില്‍ രാത്രി 7.30നാണ് മത്സരം.ആദ്യപാദ സെമിയില്‍ 1-0 ന് വിജയിച്ചതിന്‍റെ മേല്‍ക്കൈ ബ്ലാസ്റ്റേഴ്‌സിനുണ്ട്.38-ാം മിനുറ്റില്‍ അല്‍വാരോ വാസ്‌ക്വേസിന്‍റെ അസിസ്റ്റില്‍ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദിന്‍റെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയഗോള്‍.

അല്‍വാരോ വാസ്ക്വേസ്, അഡ്രിയാന്‍ ലൂണ, ഹോര്‍ഗെ പെരേര ഡിയാസ്, സഹല്‍ അബ്ദുള്‍ സമദ്- ഏത് പ്രതിരോധക്കോട്ടയും പൊളിക്കാനുള്ള കരുത്തുണ്ട് ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റത്തിന്.ലെസ്കോവിച്ചും ഖാബ്രയും ഹോര്‍മിപാമും ചേര്‍ന്നുള്ള പ്രതിരോധവും ഭദ്രം.മഞ്ഞപ്പടയുടെ മാസ്റ്റര്‍ ഇവാന്‍ വുകോമനോവിച്ചിന്‍റെ തന്ത്രങ്ങള്‍ കൂടിയാകുമ്ബോള്‍ ജംഷഡ്പൂരിന് കാര്യങ്ങള്‍ എളുപ്പമാകില്ല.നേരത്തെ രണ്ട് തവണ സെമിയിലെത്തിയപ്പോഴും തോറ്റിട്ടില്ലെന്ന ചരിത്രവും ബ്ലാസ്റ്റേഴ്സിന് കരുത്താകും.

 

Signature-ad

 

മറുവശത്ത് ആദ്യ ഫൈനലാണ് ജംഷഡ്പൂരിന്‍റെ ലക്ഷ്യം.ആധികാരിക ജയത്തോടെ ലീഗിലെ വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കിയ ജംഷഡ്പൂരിനെ എഴുതിത്തള്ളാനാവില്ല.ഋതിക് ദാസ്, ഡാനിയേല്‍ ചീമ, ഗ്രെഗ് സ്റ്റുവര്‍ട്ട് തുടങ്ങി കളി വരുതിയിലാക്കാന്‍ കരുത്തുള്ള താരങ്ങളുണ്ട് ജംഷഡ്പൂര്‍ നിരയില്‍.വല കാക്കാന്‍ മലയാളി താരം ടി പി രഹനേഷും.കലാശപ്പോരിന് ഗാലറിയില്‍ മഞ്ഞക്കടല്‍ തീര്‍ക്കാന്‍ കാത്തിരിക്കുന്ന ആരാധകരെ ബ്ലാസ്റ്റേഴ്സ് നിരാശരാക്കില്ലെന്ന് കരുതാം.

Back to top button
error: