NEWS

വിശ്വാസത്തിന്റെ പേരില്‍ നൂല്‍ ബന്ധം പോലുമില്ലാതെ പൂര്‍ണ്ണ നഗ്നരായി സന്യാസിമാര്‍ സഞ്ചലനവും നീരാട്ടും നടത്തുന്ന രാജ്യമാണ് നമ്മുടേത്:കെ ടി ജലീൽ

വിശ്വാസത്തിന്റെ പേരില്‍ നൂല്‍ ബന്ധം പോലുമില്ലാതെ പൂര്‍ണ്ണ നഗ്നരായി സന്യാസിമാര്‍ സഞ്ചലനവും നീരാട്ടും നടത്തുന്ന രാജ്യമാണ് നമ്മുടേതെന്ന് ഹിജാബ് വിവാദത്തിൽ കെ ടി ജലീൽ. അതവരുടെ വിശ്വാസമാണ്. ആര്‍ക്കും അതില്‍ പരാതി തോന്നേണ്ട കാര്യമില്ല. എന്നാല്‍ സ്വന്ത ഇഷ്ട പ്രകാരവും വിശ്വാസ പ്രകാരവും ശരീര ഭാഗങ്ങള്‍ മറച്ച്‌ വസ്ത്രം ധരിച്ചതിന്റെ പേരില്‍ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നത് എന്തുമാത്രം വേദനാജനകമാണെന്ന് അദ്ദേഹം ചോദിച്ചു.

ഭക്ഷണത്തില്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരണം വസ്ത്രത്തിലേക്കും പതുക്കെ പ്രവേശിക്കുകയാണ്.അടുത്തത് ആരാധനാനുഷ്ഠാനങ്ങളുടെ ഏകീകരണമെന്ന വിചിത്ര വാദമാകും ഉയര്‍ത്തപ്പെടുക.അതിനവര്‍ കേട്ടാല്‍ ത്രസിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരേ ഭക്ഷണം, ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു സംസ്കാരം, ഒരു രാജ്യം ഒറ്റ കലാരൂപം, ഒരു രാജ്യം ഒരേ മതം, ഒരു രാജ്യം ഒരൊറ്റ വസ്ത്രധാരണം, ഒരു രാഷ്ട്രം ഒരു ഭാഷ, അങ്ങിനെ പോകും ഉല്‍ഗ്രഥന പ്രേമികളുടെ തട്ടുപൊളിപ്പന്‍ പ്രഖ്യാപനങ്ങള്‍.

 

Signature-ad

 

മനുഷ്യരെ കൃത്രിമമായി ഏകീകരിക്കാനുള്ള പടപ്പുറപ്പാട് സൗദ്യ അറേബ്യയിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും ചെറുത്ത് തോല്‍പ്പിക്കപ്പെടണം.മുസ്ലിം സമുദായത്തോട് ഒരു വാക്ക്, ‘ആവശ്യമുള്ളിടത്ത് ശാഠ്യങ്ങള്‍ നല്ലതാണ്. പക്ഷെ അനാവശ്യമായ ദുശ്ശാഠ്യങ്ങള്‍ ഒഴിവാക്കപ്പെടുക തന്നെ വേണം. അത്തരം സന്ദര്‍ഭങ്ങള്‍ക്കായി കഴുകന്‍മാര്‍ അപ്പുറത്ത് കാത്തിരിപ്പുണ്ട്.അവര്‍ക്ക് ഇരയാകാന്‍ അറിഞ്ഞോ അറിയാതെയോ ഒരു കാരണവശാലും നിന്ന് കൊടുക്കരുത്’-കെ ടി ജലീൽ പറഞ്ഞു.

Back to top button
error: