KeralaNEWS

ചൂടുകാലത്ത് തലയോട്ടിയിലുണ്ടാകുന്ന ചൊറിച്ചിൽ അവഗണിക്കരുത്

ലയോട്ടിയില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍ ഏല്ലാവര്‍ക്കും അരോചകമായി അനുഭവപ്പെടുന്ന ഒന്നാണ്.പ്രത്യേകിച്ചും, പുറത്തായിരിക്കുമ്ബോഴോ അല്ലെങ്കില്‍ ഏതെങ്കിലും പ്രധാനപ്പെട്ട ജോലികള്‍ ചെയ്തുകൊണ്ടിക്കുമ്ബോഴോ ഒക്കെ.കാലാവസ്ഥാ വ്യതിയാനങ്ങള്‍, താരന്‍,ഈര്,പേന്‍, സോറിയാസിസ് അല്ലെങ്കില്‍ ചില കേശ സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം,പൊടി, വിയര്‍പ്പ് എന്നിവ ഈ ശല്യപ്പെടുത്തുന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.പുഴുക്കടി അല്ലെങ്കില്‍ ടീനിയ ക്യാപിറ്റിസ് പോലുള്ള ഫംഗസ് അണുബാധകള്‍ ശിരോചര്‍മ്മത്തില്‍ കഷണ്ടി പാടുകളും (വട്ടച്ചൊറി) ഉണ്ടാക്കുന്നു,ഇത് തലയിലെ പുറംതൊലിയില്‍ ചൊറിച്ചിലിനും പുകച്ചിലിനും കാരണമാകുന്നു.

പതിവായി നിങ്ങളുടെ തലയില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് സാധാരണ രീതിയിലുള്ള താരന്റെയോ മറ്റു പ്രശ്നങ്ങള്‍ എന്നതിനേക്കാള്‍ കൂടുതലായ ഏതെങ്കിലും ആയിരിക്കാം.റിംഗ് വേം (Ringworm), ബാക്ടീരിയ അണുബാധ, വരണ്ട ചര്‍മമ്മസ്ഥിതി തുടങ്ങിയ പല പ്രശ്നങ്ങളും തലയോട്ടിയിലെ ഇത്തരം ചൊറിച്ചിലിന് കാരണമാകുന്നവയാണ്. തലയോട്ടിയില്‍ ഉണ്ടാകുന്ന ഇത്തരം ചൊറിച്ചില്‍ അമിതമായി മുടി കൊഴിച്ചിലിന് കാരണമാകും.അതേപോലെ കൂടുതല്‍ ചൊറിഞ്ഞാല്‍ തലയില്‍ കുരുക്കളുണ്ടാകുകയും പലപ്പോഴും അത് ചിരങ്ങായി മാറുകയും ചെയ്യും.

പരിഹാര മാര്‍ഗങ്ങള്‍

Signature-ad

ബേക്കിംഗ് സോഡയില്‍ ആന്‍റി ഫംഗസ്, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.ഇത് മുടി കൊഴിച്ചിലിന് അല്ലെങ്കില്‍ ചൊറിച്ചിലിന് കാരണമാകുന്ന ബാക്ടീരിയകളെ നിര്‍ജ്ജീവമാക്കാന്‍ സഹായിക്കുന്നു. നിങ്ങള്‍ക്ക് ആകെ ആവശ്യമുള്ളത് 2-3 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡയും കുറച്ച്‌ വെള്ളവും മാത്രമാണ്.

 

ഒരു പാത്രം എടുത്ത് അതില്‍ ഈ രണ്ട് ചേരുവകളും ചേര്‍ക്കുക.ഇത് ഒരു കട്ടിയുള്ള പേസ്റ്റ് ആയി മാറുന്നതുവരെ മിക്സ് ചെയ്തുകൊണ്ടിരിക്കുക.മിക്സ് കട്ടിയുള്ളതായിക്കഴിഞ്ഞാല്‍, ഈ പേസ്റ്റ് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കാം. 10 മുതല്‍ 15 മിനിറ്റ് വരെ കാത്തിരുന്നശേഷം കഴുകിക്കളയാം.

 

തലയോട്ടിയിലെ ചൊറിച്ചിലിനെയും മറ്റ് അണുബാധകളെയും സുഖപ്പെടുത്താന്‍ സഹായിക്കുന്ന മറ്റൊന്നാണ് ആന്‍റി – ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ധാരാളമായി അടങ്ങിയ ഒലിവ് ഓയില്‍.ശുദ്ധമായ ഒലിവ് ഓയില്‍ ഏകദേശം ഏഴ് സെക്കന്‍ഡ് മൈക്രോവേവില്‍ ചൂടാക്കിയ ശേഷം തലയിലുടനീളം പുരട്ടുക.രാത്രി മുഴുവന്‍ ഇങ്ങനെ വെച്ച്‌ രാവിലെ കഴുകിക്കളയുക. റ്റീ ട്രീ ഓയില്‍ വരണ്ട തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും ചൊറിച്ചില്‍ കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.ഈ എണ്ണയിലെ ആകര്‍ഷകമായ ആന്‍റി ബാക്ടീരിയല്‍, ആന്റി ഫംഗസ് ഘടകങ്ങള്‍ അണുബാധകളെ ചെറുക്കാനും മികച്ച രീതിയില്‍ സഹായിക്കുന്നു. 5 മുതല്‍ 7 തുള്ളി വരെ ടീ ട്രീ ഓയില്‍ എടുത്ത ശേഷം തലയോട്ടിയില്‍ കുറച്ച്‌ നേരം നന്നായി മസാജ് ചെയ്യുക.രാത്രി മുഴുവന്‍ അങ്ങനെ വെച്ചശേഷം പിറ്റേന്ന് രാവിലെ തല കഴുകാവുന്നതാണ്.

 

കറ്റാര്‍വാഴ ജെല്‍ പ്രകൃതിദത്തമായ ഒരു മോയ്‌സ്ചുറൈസറാണ്.മാത്രമല്ല തലയോട്ടിയിലെ ചൊറിച്ചില്‍ തടയുന്നതിനുള്ള ആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ കറ്റാര്‍ വാഴയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് തലചൊറിച്ചിലിനെ ചികിത്സിക്കുന്നതിന് സഹായിക്കുന്നു.ആപ്പിള്‍ സിഡെര്‍ വിനാഗിരിയില്‍ ആന്‍റി ബാക്ടീരിയല്‍, ആന്‍റി-ഇന്‍ഫ്ലമേറ്ററി, ആന്റിഫംഗല്‍ സവിശേഷതകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്.വരണ്ട ചര്‍മ്മം മൂലമുണ്ടാകുന്ന തലയോട്ടിയിലെ ചൊറിച്ചില്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചെറുചൂടുള്ള വെള്ളത്തില്‍ ലയിപ്പിക്കുക. ഷാംപൂ ചെയ്ത ശേഷം ഈ വെള്ളം ഉപയോഗിച്ച്‌ തല കഴുകുകയാണെങ്കില്‍ താരന്‍, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങളെ ഒഴിവാക്കാന്‍ സാധിക്കും.

 

സോറിയാസിസ്, സെബോര്‍ഹൈക് ഡെര്‍മറ്റൈറ്റിസ് തുടങ്ങിയവ രോഗങ്ങള്‍ മൂലമുണ്ടാകുന്ന തലയോട്ടിയിലെ ചൊറിച്ചില്‍ ഒഴിവാക്കാന്‍ സാലിസിലിക് ആസിഡുകള്‍ അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ചിലയിനം ഇലകളിലും വെളുത്ത വില്ലോ ട്രീയുടെ പുറംതൊലിയിലും ഒക്കെ കാണപ്പെടുന്ന ബീറ്റ ഹൈഡ്രോക്സി ആസിഡാണ് സാലിസെലിക് ആസിഡ്.സോറിയാസിസുമായി ബന്ധപ്പെട്ട തലയോട്ടിയിലെ ചൊറിച്ചിലിന് ഏറ്റവും മികച്ച പരിഹാരമാണ് സാലിസെലിക് ആസിഡ് അടങ്ങിയ ഷാംപൂകള്‍.

Back to top button
error: