NEWSWorld

അബുദാബിയിൽ സ്വകാര്യ ബസ് സർവീസ് തുടങ്ങി

ബുദാബി എക്സ്പ്രസ് എന്ന പേരിൽ അബുദാബിയിൽ സ്വകാര്യ ബസ് സർവീസിന് ഇന്ന് തുടക്കമായി. തിരക്കുള്ള സമയങ്ങളിൽ ഓരോ പത്തുമിനിറ്റിലും അബുദാബി എമിറേറ്റിന്റെ വിവിധ മേഖകളിലേക്ക് ബസ് സർവീസ് നടത്തും.

അബുദാബി നഗരത്തെയും എമിറേറ്റിലെ മറ്റ് മേഖലകളെയും ബന്ധിപ്പിച്ചാണ് അബുദാബി എക്സ്പ്രസ് സർവീസ് നടത്തുക. നഗരത്തിലേക്കും തിരിച്ചും ഇടക്ക് സ്റ്റോപ്പുകളില്ലാത്ത സർവീസാണിത്.
രണ്ട് ഘട്ടങ്ങളിലായാണ് അബുദാബി എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നത്.

Signature-ad

മുസഫ വ്യവസായ മേഖല, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവയെ അബുദാബി നഗരവുമായി ബന്ധിപ്പിക്കുന്നതാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ ഖലീഫ സിറ്റി, ബനിയാസ്, ഷഹാമ, അൽ ഫലാഹ മേഖലകളെ അബുദാബി നഗരവുമായി ബന്ധിപ്പിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ രാത്രി പത്ത് വരെ ബസുണ്ടാകും.
വാരാന്ത്യ ദിവസങ്ങളിൽ രാത്രി ഒന്ന് വരെ സർവീസ് തുടരും.

സൗദിയിൽ ടാക്സി ചാർജ് വർധിപ്പിച്ചു

സൗദി അറേബ്യയിലെ നഗരങ്ങളിൽ പൊതു ടാക്സി ചാർജ് വർധിപ്പിച്ചു. പുതുക്കിയ നിരക്കനുസരിച്ച് ഏത് യാത്രയ്ക്കും ഏറ്റവും കുറഞ്ഞ ചാർജ് 10 റിയാൽ ആയിരിക്കും. നേരത്തെ ഇത് 5 റിയാലായിരുന്നു.

അഞ്ചോ അതിൽ കൂടുതലോ യാത്രക്കാരെ കയറ്റാൻ കഴിയുന്ന പൊതു ടാക്സികൾക്കുള്ള ചാർജ്ജും വർധിപ്പിച്ചിട്ടുണ്ട്. മീറ്റർ ഓപ്പണിങ്ങിനുള്ള ചാർജ് 21.67 ശതമാനം ഉയർത്തി. ഇതനുസരിച്ച് പുതിയ ചാർജ് ആറ് റിയാലിന് പകരം 7.3 റിയാലായിരിക്കും. ഒരു കിലോമീറ്റർ ദൂരത്തിന് ചാർജ് രണ്ട് റിയാലിന് പകരം 2.4 റിയാലായി 20 ശതമാനം വർധിക്കും.
വെയ്റ്റിങ് ചാർജും വർധിപ്പിച്ചിട്ടുണ്ട്.

Back to top button
error: