വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
പത്തനംതിട്ട: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ശിപാര്‍ശ കേന്ദ്രം വീണ്ടും തള്ളി. മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നിയെ ഒരു വര്‍ഷത്തേക്ക് ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ശുപാര്‍ശ, കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് വീണ്ടും തള്ളിയത്. നേരത്തേ നിരാകരിച്ച അതേകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും ശുപാര്‍ശ മടക്കിയത്.
ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നിയെ കൊല്ലാന്‍ കര്ഷകന് അധികാരം നല്കാന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ, അദ്ദേഹം അധികാരപ്പെടുത്തുന്ന വ്യക്തിക്കോ അനുമതി നല്കുന്ന 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1)ബി വകുപ്പു പ്രകാരം നടപടിയെടുക്കണമെന്നും കേന്ദ്ര ജോയിന്റ് സെക്രട്ടറി, സംസ്ഥാന വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു.
അപേക്ഷ നല്‍കുന്നവര്‍ക്കു മാത്രം കാട്ടുപന്നിയെ വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കണമെന്ന നിയമ വ്യവസ്ഥ പാലിക്കണം. കഴിഞ്ഞ ജൂണില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. അപകടകാരികളായ കാട്ടുപന്നികളെ കൈകാര്യം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സേവനം കൂടി സംസ്ഥാനം വിനിയോഗിക്കണമെന്നും കത്തില്‍ പറയുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ ഹോട്സ്പോട്ടുകളുടെ പട്ടിക കേന്ദ്രത്തിനു കേരളം കൈമാറിയിരുന്നു. ഇവ കണക്കിലെടുക്കാതെയാണ് ആവശ്യം കേന്ദ്രം തള്ളിയത്.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP