ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് സ്വന്തമായി താമസ യൂണിറ്റുകൾ വാങ്ങാൻ മന്ത്രാലയം അനുവാദം നൽകി. താമസ യൂണിറ്റുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇതിനായി റിയൽ എസ്റ്റേറ്റ് രജിസ്ട്രീ സെക്രട്ടേറിയറ്റിൽ നിന്നും ആവശ്യമായ രേഖകൾ നൽകി സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടി വരും.
അപേക്ഷകർക്ക് രണ്ടുതരം കാർഡുകളാണ് ലഭിക്കുക. ഇതിൽ ഫസ്റ്റ് റസിഡൻസ് കാർഡിന് അപേക്ഷിക്കുന്നവർ അഞ്ചുലക്ഷം റിയാലിനോ അതിനുമുകളിലോ വിലവരുന്ന ഒന്നോ അതിൽ കൂടുതലോ ഹൗസിങ് യൂണിറ്റുകൾ വാങ്ങുന്നതിനുള്ള രേഖകൾ സമർപ്പിക്കണം.
രണ്ടര ലക്ഷം റിയാലോ അതിൽ കൂടുതലോ വിലവരുന്ന സ്വത്ത് വാങ്ങുന്നവർക്ക് സെക്കൻഡ് ക്ലാസ് റസിഡൻറ് കാർഡാണ്
ലഭിക്കുക. വിദേശികൾക്ക് സ്ഥലം കൈവശപ്പെടുത്താൻ ലൈസൻസുള്ള മേഖലകളിൽ മാത്രമാണ് ഇത്തരം താമസ യൂണിറ്റുകൾക്ക് അനുവാദം ലഭിക്കുക .
ദ്വീപുകൾ, രാജകൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങൾ, സുരക്ഷ, സൈനിക മേഖലകൾക്ക് സമീപമുള്ള സ്ഥലങ്ങൾ, പുരാവസ്തു സാംസ്കാരിക പൈതൃകങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങൾ എന്നിവ വിദേശികൾക്ക് വാങ്ങാൻ കഴിയില്ല.