കോട്ടയം : കേന്ദ്ര സര്‍ക്കാര്‍ ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള രാജീവ് ഗാന്ധി സെന്റര് ഫോര്‍ ബയോ ടെക്നോളജി പാലായിലേക്ക്.പാലാ താലൂക്ക് ആശുപത്രിയോടു ചേര്‍ന്നാണ് കേന്ദ്രം സ്ഥാപിക്കുന്നത്.കേരളത്തിലെ രണ്ടാമത്തെ കേന്ദ്ര ലാബാണിത്.
നേരത്തേ കേരളത്തിലെ രണ്ടാമത്തെ രാജീവ് ഗാന്ധി സെന്റര് ഫോര്‍ ബയോ ടെക്നോളജി ലാബ് വയനാട്ടില്‍ സ്ഥാപിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആലോചന.രാഹുല്‍ ഗാന്ധിയുടെ ശ്രമവും ഇതിന് പിന്നിലുണ്ടായിരുന്നു.എന്നാല്‍ രണ്ടാം തവണയും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി നടത്തിയ നിരന്തര ഇടപെടലാണ് കേന്ദ്ര ലാബ് പാലായിലേയ്ക്ക് എത്തിച്ചത്.
ആധുനിക ക്ലിനിക്കൽ പരിശോധനകൾ സാധാരണ ജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് മെഡിക്കൽ ലബോറട്ടറി പ്രയോജനപ്പെടും.