മുടിയുടെ സംരക്ഷണം എല്ലാരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്.അതിനായി രാസവസ്തുക്കൾ മുടിയിൽ ഉപയോഗിക്കുന്നത് ആദ്യം ഒഴിവാക്കുക. പകരം, നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രകൃതിദത്തമായ പരിഹാരങ്ങൾ കഴിവതും ഉപയോഗിക്കുക.ഇത്തരത്തിൽ മുടിയുടെ വളർച്ചയ്ക്കും ശിരോചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും ഏറ്റവും സഹായിക്കുന്ന ഒന്നാണ് എള്ളെണ്ണ.
എള്ളെണ്ണ ഉപയോഗിക്കുന്നത് മുടിക്ക് ഈർപ്പം പകരുകയും കേശ സംബന്ധമായ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുകയും ചെയ്യും.പാചക ആവശ്യങ്ങൾക്കായി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് എള്ളെണ്ണ. നല്ലെണ്ണ എന്നും ഇതിനെ അറിയപ്പെടുന്നു.ആന്റിഓക്സിഡന് റുകൾ, ഒമേഗ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, മഗ്നീഷ്യം, കാൽസ്യം, പ്രോട്ടീൻ തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് ഈ എണ്ണ. കൂടാതെ, ഇതിൽ ആന്റിഫംഗൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്, ഇത് കേശ സംബന്ധമായ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ്.
ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് താരൻ.എള്ള് എണ്ണയിൽ ആന്റി ബാക്റ്റീരിയൽ ഗുണങ്ങളുള്ളതിനാൽ, ഇത് താരൻ, മുടിയുടെ മറ്റ് പ്രശ്നങ്ങൾ എന്നിവ തടയുന്നതിലൂടെ ഫംഗസ്, ബാക്ടീരിയ അണുബാധകളെ ചെറുക്കുന്നു.
എള്ളെണ്ണയ്ക്ക് മുടിക്ക് കറുപ്പ് നിറം നൽകാൻ സാധിക്കും.ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങളും ഈ പ്രശ്നം കൈകാര്യം ചെയ്യാൻ സഹായിക്കും.അതിനാൽ, മുടിയുടെ സ്വാഭാവിക നിറം ദീർഘനാൾ നിലനിർത്താൻ പതിവായി എള്ള് എണ്ണ ഉപയോഗിക്കുക.
ഫാറ്റി ആസിഡുകളുടെ കുറവ് പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് നയിക്കും.എള്ളെണ്ണയിൽ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളായ ഒമേഗ -3, ഒമേഗ -6 എന്നിവ അടങ്ങിയിട്ടുണ്ട്.എള്ള് എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് തലയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, ഇത് മുടി വളരാൻ സഹായിക്കുന്നു.
സൂര്യനിൽ നിന്നുള്ള അൾട്രാവയലെറ് രശ്മികൾ നിങ്ങളുടെ ശരീരത്തിൽ പതിക്കുന്നത് ശിരോചർമ്മത്തിനും മുടിക്കും ദോഷം ചെയ്യും.സൂര്യപ്രകാശം ഏൽക്കുമ്പോൾ മുടിക്ക് സ്വാഭാവികമായും ഉണ്ടാകുന്ന പ്രശ്നത്തിൽ നിന്ന് മുടിയെ സംരക്ഷിക്കുവാൻ എള്ളെണ്ണ ഒരു കവചം പോലെ പ്രവർത്തിക്കുന്നു.
സൂര്യനിൽ നിന്നുള്ള ചൂട് മുടിയിൽ നിന്നുള്ള ഈർപ്പം വലിച്ചെടുക്കുകയും നമ്മുടെ മുടിയിഴകളെ നശിപ്പിക്കുകയും ചെയ്യും. എന്നാൽ എള്ളെണ്ണ മുടിയിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.