വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
മുംബൈ: ആക്‌സിസ് ബാങ്കുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കാനൊരുങ്ങി എയര്‍ടെല്‍. കമ്പനിയുടെ മൊബൈല്‍ വരിക്കാര്‍ക്കാണ് സേവനങ്ങള്‍ ലഭ്യമാവുക. ബൈ നൗ പേ ലേറ്റര്‍, തല്‍ക്ഷണ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവയൊക്കെ ആക്‌സിസ് ബാങ്കുമായി ചേര്‍ന്ന് എയര്‍ടെല്‍ അവതരിപ്പിക്കും.
എയര്‍ടെല്ലുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ ചെറു നഗരങ്ങളിലെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ആക്‌സിസ് ബാങ്ക് ലക്ഷ്യമിടുന്നത്. എയര്‍ടെല്‍ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ആണ് ആദ്യ ഘട്ടത്തില്‍ എത്തുന്നത്. എയര്‍ടെല്‍ വരിക്കാര്‍ക്ക് പ്രത്യേക ഓഫറുകളും ക്യാഷ്ബാക്കുകളും നല്‍കുന്നതാവും ക്രെഡിറ്റ് കാര്‍ഡ്. എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ അര്‍ഹരായവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം.
സഹകരണത്തിന്റെ ഭാഗമായി എയര്‍ടെല്‍ സൈബര്‍ സെക്യൂരിറ്റി സേവനങ്ങള്‍ ആക്‌സിസ് ബാങ്കിന് ലഭ്യമാവും. കൂടുതല്‍ സാമ്പത്തിക സേവനങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം ക്ലൗഡ് , ഡാറ്റാ സെന്റര്‍ സേവനങ്ങളിലും ഇരു സ്ഥാപനങ്ങളും സഹകരിക്കും. നിലവില്‍ പെയ്‌മെന്റ് ബാങ്കിലൂടെ എയര്‍ടെല്‍ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നുണ്ട്. രാജ്യത്തെ ആദ്യ പേയ്‌മെന്റ് ബാങ്കാണ് എയര്‍ടെല്ലിന്റേത്.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP