രണ്ട് രാജ്യസഭാ എംപിമാരുടെ കാലാവധി കഴിയുമ്പോൾ അവർ സഭയിൽ ചോദിച്ച ചോദ്യങ്ങളുടെ എണ്ണം:
കെ.സോമപ്രസാദ് CPI(M) : 249
എ. കെ.ആന്റണി (INC) : 0
സമുന്നത കോൺഗ്രസ് നേതാവും മുൻ കേരളാ മുഖ്യമന്ത്രിയും സോണിയാ ഗാന്ധിയുടെ മുഖ്യഉപദേശകരിൽ ഒരാളുമായ അറയ്ക്കപ്പറമ്പിൽ കുര്യൻ ആന്റണി എന്ന എ കെ ആന്റണി കഴിഞ്ഞ കുറേകാലങ്ങളായി സംസ്ഥാനത്തിന്റെ പ്രതിനിധിയായി രാജ്യസഭയിൽ അംഗമാണ്. മുഖ്യമന്ത്രിയാകാൻ അവസരം കിട്ടിയപ്പോഴെല്ലാം കേരളത്തിൽ വന്ന് സുരക്ഷിതമായ മണ്ഡലങ്ങളിൽ മത്സരിച്ചു ജയിച്ച് നിയമസഭയിൽ എത്തിയിട്ടുള്ള ഇടവേളകൾ ഒഴിച്ചാൽ രാജ്യസഭയിലെ ഏതാണ്ട് ഒരു നിത്യസാന്നിധ്യമാണ് അദ്ദേഹം.
പ്രതിപക്ഷത്തിന്റെ രാജ്യസഭയിലെ ഇപ്പോഴത്തെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാളായ ആന്റണി ഇത്തവണ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങളുടെ എണ്ണം കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും -പൂജ്യം! അതുപോട്ടെ,
ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ വാ തുറക്കാൻ ഒരു തവണയെങ്കിലും അദ്ദേഹം എഴുന്നേറ്റിട്ടുണ്ടോ എന്നതാണ് ഏറെ പ്രസക്തവും വലിയ മാനങ്ങളുള്ളതുമായ മറ്റൊരു ചോദ്യം.ആ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോഴാണ് തന്നെ ഉപരിസഭയിലയച്ച സ്വന്തം ജനതയോടും തൻ്റെ തന്നെ പാർട്ടിയോടും ഉള്ള ഉത്തരവാദിത്തം കഴിഞ്ഞ കുറെ കാലങ്ങളായി അദ്ദേഹം ഒട്ടും തന്നെ നിർവഹിക്കുന്നില്ല എന്ന് കാണുന്നത്. ഇടയ്ക്കൊന്ന് പത്രസമ്മേളനം വിളിച്ച് പഴയ എസ്എഫ്ഐ വിരോധം ആവർത്തിച്ചതൊഴിച്ചാൽ അദ്ദേഹം എപ്പോഴും ദീർഘമൗനത്തിലായിരുന്നു.
രാജ്യസഭാ രേഖകൾ അനുസരിച്ച് ഏറ്റവും ഒടുവിൽ ആന്റണി അവിടെ സംസാരിച്ചത് 2017 ഏപ്രിൽ 11-ന് ആയിരുന്നു.കുൽഭൂഷൺ യാദവിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏതാനും നിമിഷങ്ങൾ.അതിന് ശേഷം ഇന്നുവരെ മിണ്ടിയിട്ടില്ല. ബിജെപിയെക്കുറിച്ചെന്നല്ല,മറ്റൊന്നിനെക്കുറിച്ചും.ഒരു സ്വകാര്യ ബില്ലു പോലും ആന്റണി അവതരിപ്പിച്ചിട്ടുമില്ല;ഒരു ചോദ്യം പോലും ചോദിച്ചിട്ടുമില്ല.
അതേസമയം ആന്റണിക്കൊപ്പം സഭയിലെത്തിയ സിപിഎം എംപി കെ. സോമപ്രസാദിന്റെ ഹാജര്‍ 87 ശതമാനവും പങ്കെടുത്തിട്ടുള്ള ചര്‍ച്ചകള്‍ 156-ഉം ഉന്നയിച്ച ചോദ്യങ്ങള്‍ 249-ഉം ആണ്.
ഇനി കാര്യത്തിലേക്ക് വരാം.ബിജെപി പിന്തുണയിൽ രാഷ്ട്രപതി സ്ഥാനം എന്നത് ആന്റണിയുടെ പഴയ ഒരു സ്വപ്നമായിരുന്നു.ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി നരേന്ദ്ര മോദി അധികാരത്തിൽ വരുന്നത് വരേയ്ക്കും ആ സ്വപ്നം നിലനിന്നിരുന്നു.ഇപ്പോൾ തത്തുല്യമായ മറ്റെന്തൊക്കെയോ അദ്ദേഹം സ്വപ്നം കാണുന്നില്ല എന്നാർക്കറിയാം.എന്നും മൃദുഹിന്ദുത്വ നിലപാടുകളുളള, ന്യൂനപക്ഷം ഭൂരിപക്ഷത്തിന് കീഴ്പ്പെട്ട് ജീവിക്കണമെന്ന് നിലപാടെടുത്ത ആളാണ് ആന്റണി.അതെ, ചില മൗനങ്ങൾ വാചാലമാണ്, അവ സ്വയം സംസാരിക്കും.
എ കെ ആന്റണി വയസ്സ് 82.രാജ്യസഭയിൽ ചോദിച്ച ചോദ്യങ്ങളുടെ എണ്ണം-പൂജ്യം
ജനനം 1940 ഇൽ
1966 KSU പ്രസിഡണ്ട്
1972 KPCC പ്രസിഡണ്ട്
1984 AICC ജനറൽ സെക്രട്ടറി
1987 KPCC പ്രസിഡന്റ്
1970-77, 1977-79, 1995-96, 1996-2001, 2001-05 , കേരള നിയമസഭ അംഗം
1977-78, 1995-96, 2001-04 മുഖ്യമന്ത്രി,
1985 ഏപ്രിലിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
1991 ഏപ്രിലിൽ രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
1993-95 കേന്ദ്ര കാബിനറ്റ് സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, പൊതുവിതരണം മന്ത്രി
1996-2001 വരെ പ്രതിപക്ഷ നേതാവ്
2005 മെയ് മാസത്തിൽ രാജ്യസഭയി ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
മെയ് 2006-ഒക്ടോ. 2006 അംഗം, ജനസംഖ്യയും പൊതുജനാരോഗ്യവും സംബന്ധിച്ച പാർലമെന്ററി ഫോറം
2006 – 2014 വരെ കേന്ദ്ര പ്രതിരോധ മന്ത്രി
ജൂൺ 2006-ഒക്ടോ. 2006 അംഗം,
ആരോഗ്യ കുടുംബക്ഷേമ സമിതി
2010 ഏപ്രിലിൽ രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
2016-2022 രാജ്യസഭാ അംഗം
ഇനിയൊരു മത്സരത്തിനില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് കൂടുതൽ ചോദ്യങ്ങൾ ഇവിടെ അപ്രസക്തം. !!