KeralaNEWS

ജംഷഡ്പൂർ മോഹൻ ബഗാനെ തോൽപ്പിച്ചു; സെമിയിൽ കേരള ബ്ലാസ്റ്റേഴ്സ് എതിരാളികൾ

എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനലില്‍ ജംഷദ്പൂര്‍ ആകും എതിരാളികള്‍.ഇന്ന് ലീഗിലെ അവസാന മത്സരത്തില്‍ ജംഷദ്പൂര്‍ മോഹന്‍ ബഗാനെ(1-0) തോല്‍പ്പിച്ചതോടെ അവര്‍ ലീഗിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു.കണക്ക് പ്രകാരം ഒന്നാം സ്ഥാനത്തുള്ളവരും നാലാം സ്ഥാനത്തുള്ളവരുമാണ് സെമിയിൽ ഏറ്റുമുട്ടുക.ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണുള്ളത്.
രണ്ടാം സെമിയില്‍ ഹൈദരബാദ് എഫ് സിയും മോഹന്‍ ബഗാനും തമ്മിലാണ്. ഹൈദരബാദ് എഫ് സിയാണ് ലീഗില്‍ രണ്ടാമത് ഫിനിഷ് ചെയ്തത്.മോഹന്‍ ബഗാന്‍ മൂന്നാമതായും ഫിനിഷ് ചെയ്തു.
ഈ മാസം 11-നും 15-നുമാണ് ബ്ലാസ്റ്റേഴ്സിന്റെ ജംഷഡ്പൂരുമായുള്ള സെമിഫൈനൽ മത്സരങ്ങൾ.ഈ സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് ജംഷദ്പൂരിനെ തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല.ആദ്യ മത്സരത്തിൽ സമനില ആയിരുന്നെങ്കിൽ അവസാനം നേര്‍ക്കുനേര്‍ വന്നപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് 3-0ന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഫൈനൽ പ്രവേശനം  ഒട്ടും എളുപ്പമാകില്ല എന്നാണ് വിലയിരുത്തൽ.

Back to top button
error: