CrimeIndia

ജമ്മു കശ്മീരിലെ മാര്‍ക്കറ്റില്‍ ഭീകരാക്രമണം

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മാര്‍ക്കറ്റില്‍ ഭീകരാക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. തിരക്കേറിയ മാര്‍ക്കറ്റില്‍ ജനക്കൂട്ടത്തിന് നേര്‍ക്ക് ഭീകരന്‍ ഗ്രനേഡ് എറിയുകയായിരുന്നു. ‘വൈകുന്നേരം 4.20ഓടെ ഹരിസിങ് ഹൈ സ്ട്രീറ്റില്‍ വിന്യസിച്ചിരുന്ന പൊലീസുകാര്‍ക്കും സുരക്ഷാ സേനയ്ക്കും നേര്‍ത്ത് ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു’ എന്നാണ് പൊലീസ് പറയുന്നത്.

Signature-ad

അവധി ദിനമായിരുന്നതിനാല്‍ മാര്‍ക്കറ്റില്‍ നല്ല തിരക്കുണ്ടായിരുന്നു. 71കാരനായ മുഹമ്മദ് അസ്ലം മഖ്ദൂമിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്.

സംഭവത്തിന് പിന്നാലെ സുരക്ഷാ സേന മേഖലയില്‍ തെരച്ചില്‍ ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Check Also
Close
Back to top button
error: