വിക്കറ്റ് വേട്ടയില്‍ കപിലിനെ മറികടന്ന് അശ്വിന്‍ രണ്ടാമത്
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
മൊഹാലി: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തി ആര്‍ അശ്വിന്‍. 434 വിക്കറ്റ് വീഴ്ത്തിയ കപില്‍ ദേവിനെ മറികടന്നാണ് ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. മൊഹാലി ടെസ്റ്റില്‍ ചരിത അസലങ്കയെ വീഴ്ത്തിയതോടെയാണ് ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ ആര്‍ അശ്വിന്‍ അനില്‍ കുംബ്ലേയ്ക്ക് പിന്നിലെത്തിയത്. അശ്വിന്റെ ടെസ്റ്റ് കരിയറിലെ 435ാം വിക്കറ്റായിരുന്നു അത്. 619 വിക്കറ്റുമായി അനില്‍ കുംബ്ലേയാണ് ഒന്നാമത്.
മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലേ എന്നിവരാണ് അശ്വിന്റെ മുന്‍പിലുള്ളത്. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍മാരുടെ പട്ടികയില്‍ ആര്‍ അശ്വിന്‍ നാലാം സ്ഥാനത്തും എത്തി. മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലേ എന്നിവരാണ് അശ്വിന്റെ മുന്‍പിലുള്ളത്.
ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന കളിക്കാരില്‍ എട്ടാം സ്ഥാനത്താണ് അശ്വിന്റെ സ്ഥാനം. ഇവിടെ 439 വിക്കറ്റ് വീഴ്ത്തിയ സ്റ്റെയ്ന്‍ ആണ് അശ്വിന് മുന്‍പിലുള്ളത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയോടെ സ്റ്റെയ്നിനേയും മറികടക്കാനുള്ള സാധ്യത അശ്വിന് മുന്‍പിലുണ്ട്. 2011 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെയാണ് അശ്വിന്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. 85 ടെസ്റ്റുകള്‍ കളിച്ചതില്‍ നിന്നാണ് 435 വിക്കറ്റുകള്‍ വീഴ്ത്തിയത്. 2905 റണ്‍സും അശ്വിന്റെ അക്കൗണ്ടിലുണ്ട്.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP