LIFEMovieSocial Media

പതിനാറ് വർഷങ്ങൾക്ക് ശേഷം സൂര്യയും ജ്യോതികയും ഒരു ചിത്രത്തിൽ

ഏറെ പ്രേഷക പ്രീതി നേടിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴ് പ്രേഷകർക്ക് മാത്രമല്ല തെന്നിന്ത്യ മുഴുവൻ തരാജോഡികൾക്ക് ആരാധകരുണ്ട്.

 

Signature-ad

ധാരാളം സിനിമകൾ രണ്ട് പേരും ഒരുമിച്ച് ചെയ്തിട്ടുണ്ടങ്കിലും വിവാഹ ശേഷം ഇരുവരും ഒന്നിച്ചു വെള്ളിത്തിരയിൽ പ്രത്യകഷപ്പെട്ടിട്ടില്ല.

എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്ത ഇരുവരും ചേർന്ന് ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നു എന്നാണ്.

സൂര്യ ബാധിരനും മൂകനുമായാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

പതിനാറു വർഷങ്ങൾ മുൻപ് ഇരുവരും ചേർന്ന് അഭിനയിച്ച ‘സില്ലിന് ഒരു കാതൽ’ എന്ന ചിത്രത്തിന് ശേഷമാണ് ഈയൊരു വാർത്ത പുറത്ത് വരുന്നത്. സില്ലിന് ഒരു കാതൽ വളരെയധികം പ്രേഷക പ്രീതി നേടിയ ചിത്രമാണ്. പുതിയ ചിത്രവും ഇപ്പോൾ പ്രേഷകർ ചർച്ച ചെയ്യുകയാണ്.

Back to top button
error: