NEWS

ഷാൻഹായ്‌ കോഓപ്പറഷൻ ഓർഗനൈസേഷൻ ദേശീയ സുരക്ഷാ ഉപദേശക യോഗത്തിൽ നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി

ഷാൻഹായ്‌ കോഓപ്പറഷൻ ഓർഗനൈസേഷൻ ദേശീയ സുരക്ഷാ ഉപദേശക യോഗത്തിൽ നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി.ഇന്ത്യൻ ഭൂപ്രദേശങ്ങൾ പാകിസ്ഥാന്റേതാണെന്ന മട്ടിൽ ഭൂപടം പ്രദർശിപ്പിച്ചതിനെ തുടർന്നാണ് ഇന്ത്യ ഇറങ്ങിപ്പോയത് .റഷ്യ അധ്യക്ഷത വഹിച്ച യോഗത്തിൽ നിന്ന് അജിത് ഡോവൽ പ്രതിഷേധം പ്രകടിപ്പിച്ച് ഇറങ്ങിപ്പോകുക ആയിരുന്നു .

“യോഗ ചട്ടങ്ങളുടെ നഗ്നമായ ലംഘനം ആയിരുന്നു അത് .അതുകൊണ്ട് തന്നെ ഇന്ത്യ ഇറങ്ങി പോന്നു .”വിദേശ കാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു .

Signature-ad

പാക്കിസ്ഥാൻ ചട്ടലംഘനം നടത്തുക ആയിരുന്നുവെന്നു സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു .ഇന്ത്യ ശക്തമായ പ്രതിഷേധം ഉയർത്തി .പാകിസ്താനെ പിന്തിരിപ്പിക്കാൻ റഷ്യയും ശ്രമിച്ചു .

പാകിസ്താന്റെ നടപടിയെ പിന്തുണക്കുന്നില്ലെന്നു റഷ്യ വ്യക്തമാക്കി .ഇന്ത്യയും സംഘടനയും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെക്യൂരിറ്റി കൌൺസിൽ ഓഫ് റഷ്യൻ ഫെഡറേഷൻ നിക്കോളായ് പട്രൂഷേവ് പറഞ്ഞു .

Back to top button
error: