കാത്തിരിപ്പിനു വിരാമം; മോട്ടറോള മോട്ടോ ജി22 വിപണിയില്‍
മുംബൈ: കാത്തിരിപ്പിനു വിരാമംകുറിച്ച് മോട്ടറോളയുടെ പുതിയ ഹാന്‍ഡ്സെറ്റ് മോട്ടോ ജി 22 വിപണിയിലെത്തി. പുതിയ മോട്ടറോള സ്മാര്‍ട് ഫോണ്‍ യൂറോപ്യന്‍ വിപണിയിലാണ് അവതരിപ്പിച്ചത്. മിതമായ വിലയ്ക്ക് വാങ്ങാവുന്ന ഹാന്‍ഡ്സെറ്റാണ് മോട്ടറോള മോട്ടോ ജി 22. എന്നാല്‍ ഒരു കൂട്ടം മികച്ച ഫീച്ചറുകളും പുതിയ ഡിസൈനും ഉള്‍പ്പെടുത്തിയുള്ളതാണ് മോട്ടോ ജി22.
മോട്ടോ ജി22 യുടെ സിംഗിള്‍ 4 ജിബി വേരിയന്റിനും 64 ജിബി ഇന്റേണല്‍ സ്റ്റോറേജിനും 169.99 യുറോയാണ് (14,000 രൂപ) വില. കോസ്മിക് ബ്ലാക്ക്, പേള്‍ വൈറ്റ്, ഐസ്ബര്‍ഗ് ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഹാന്‍ഡ്സെറ്റ് പുറത്തിറക്കുന്നത്. 1600×720 പിക്സല്‍ റെസലൂഷനും 90Hz റിഫ്രെഷ് റേറ്റുമുള്ള 6.5 ഇഞ്ച് മാക്സ് വിഷന്‍ ഡിസ്പ്ലേയാണ് മോട്ടറോള മോട്ടോ ജി22 അവതരിപ്പിക്കുന്നത്.
4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മീഡിയടെക് ഹീലിയോ ജി 37 പ്രോസസര്‍ ആണ് സ്മാര്‍ട് ഫോണിന് കരുത്ത് പകരുന്നത്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാന്‍ കഴിയും. മോട്ടോ ജി 22 ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുളള ഒഎസിലാണ് പ്രവര്‍ത്തിപ്പിക്കുന്നത്.
Display – 6.53-inch, Resolution – 720×1600 pixels
Processor – MediaTek Helio G37
Front Camera – 16-megapixel
Rear Camera- 50-megapixel + 8-megapixel + 2-megapixel + 2-megapixel
RAM – 4GB
Storage – 64GB
Battery – 5000mAh
OS – Android 12
50 മെഗാപിക്സല്‍ പ്രൈമറി ലെന്‍സ്, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, രണ്ട് 2 മെഗാപിക്സല്‍ ഇമേജ് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറയാണ് മോട്ടോ ജി 22 ന്റെ സവിശേഷത. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 16 മെഗാപിക്സല്‍ ക്യാമറയുണ്ട്. 5000എംഎഎച്ച് ആണ് ബാറ്ററി. മിതമായ വിലയ്ക്ക് ലഭിക്കുന്ന ഫോണ്‍ ആയതിനാല്‍ ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചര്‍ ലഭ്യമല്ല. ഇതിന് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും 3.5 എംഎം ഹെഡ്ഫോണ് ജാക്കും ഉണ്ട്.