Business

വാരാന്ത്യത്തില്‍ വിപണി കരടിക്ക് കീഴടങ്ങുമോ?

മുംബൈ: വാരാന്ത്യ വ്യാപാരത്തിലും നേട്ടം നിലനിര്‍ത്താനാകാതെ ഓഹരിസൂചികള്‍. നിഫ്റ്റി 16,300ന് താഴെയെത്തി. സെന്‍സെക്സ് 717 പോയന്റ് താഴ്ന്ന് 54,385ലും നിഫ്റ്റി 209 പോയന്റ് നഷ്ടത്തില്‍ 16,288ലുമാണ് വ്യാപാരം ആരംഭിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷവും ആഗോള വിപണിയില്‍ അസംകൃത എണ്ണവില ഉയരുന്നതുമൊക്കെയാണ് സൂചികകളെ ബാധിച്ചത്.

ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സൂചികകള്‍ ഒരുശതമാനത്തോളം നഷ്ടത്തിലാണ്.

Signature-ad

 

Back to top button
error: