സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രം
ഒരേ ലിംഗത്തില്‍പെട്ട വ്യക്തികള്‍ തമ്മിലുളള സ്വര്‍ഗ വിവാഹത്തെപ്പറ്റിയുളള വാര്‍ത്തകള്‍ പുതിയതൊന്നുമല്ല. പലരാജ്യങ്ങളും ഈ വിവാഹത്തെ നിയമപരമായി അംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ കേന്ദ്രത്തിന്നിലപാടാണ് ചര്‍ച്ചയാവുന്നത്. ഹിന്ദുവവിവാഹ നിയമപ്രകാരം സ്വവര്‍ഗവിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് കേന്ദ്രം പറയുന്നു. 1956 -ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡല്‍ഹി ഹൈക്കോടതിയല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്
ഹിന്ദുനിയമപ്രകാരം ഇത്തരം വിവാഹങ്ങള്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമാകുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. വിവാഹം വിശുദ്ധമായാണ് ഇന്ത്യന്‍ സമൂഹം കണക്കാക്കുന്നതെന്നും ഒരേ ലിംഗത്തില്‍പ്പെട്ട ദമ്പതിമാരെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് സാധിക്കില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.
പ്രത്യേക ഉത്തരവ് ഇല്ലാതെ സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അബിജിത് അയ്യര്‍ മിത്ര എന്നയാളും മറ്റ് ചിലരും ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്. സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാത്തത് തുല്യതയ്ക്കുള്ള അവകാശത്തിനും ജീവിക്കാനുള്ള അവകാശത്തിനും വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
സ്വാതന്ത്ര്യത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട ശേഷമാണ് സ്വവര്‍ഗ ലൈഗികത നിയമ വിധേയമാക്കണമെന്ന ആവശ്യം തന്നെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവന്നത്. നിയമ കമ്മീഷന്റെ 172 ാമത് റിപ്പോര്‍ട്ടായിരുന്നു ഏറ്റവും നിര്‍ണായകമായ ചുവടുവച്ചത്. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന നിയമം നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചെങ്കിലും പ്രാപല്യത്തില്‍ വന്നില്ല. പക്ഷെ അതൊരു വലിയ ചുവടുവയ്പ്പായിരുന്നു.
2009 ജൂലൈയില്‍ ദില്ലി ഹൈക്കോടതിയാണ് സ്വവര്‍ഗ ലൈംഗികതയില്‍ ചരിത്രം കുറിച്ച ആദ്യ വിധി പുറപ്പെടുവിച്ചത്. സ്വവര്‍ഗ ലൈംഗികത കുറ്റമല്ലെന്നും നിയമവിധേയമാണെന്നും ദില്ലി ഹൈക്കോടതി നിസംശയം വിധി പുറപ്പെടുവിച്ചു. എന്നാല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള അധികാരമെന്ന നൂലാമാലകള്‍ ചോദ്യമായപ്പോള്‍ സുപ്രീംകോടതിയുടെ ഇടപെടലുണ്ടായി
ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് സ്വവര്‍ഗ ലൈംഗികത സംബന്ധിച്ചുള്ള നിയമം രാജ്യത്തെ പരമോന്നത കോടതി പരിഷ്‌കരിച്ചത്. ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഐ പി സി 377 എടുത്തുകളയുകയും ചെയ്തു. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തില്‍ ചൂണ്ടികാട്ടുകയും ചെയ്തിരുന്നു. ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും വ്യക്തമാക്കിയാണ് പരമോന്നത കോടതി ഇത് റദ്ദാക്കിയത്.