KeralaNEWS

മോട്ടോർതൊഴിലാളി ക്ഷേമനിധി, അറിയേണ്ടതെല്ലാം

മോട്ടോർ തൊഴിലാളിക്ഷേമനിധിയിൽ കുടിശിക ഇല്ലാതെ ക്ഷേമനിധി അടച്ചു വരുന്ന തൊഴിലാളിക്കും – നോമിനിക്കും – മക്കൾക്കും -കിട്ടുന്ന ആനുകൂല്ല്യങ്ങൾ താഴെ കൊടുക്കുന്നു
 
1⃣മോട്ടോർ തൊഴിലാളികളുടെ 2മക്കൾക്ക് ( ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ) വിവാഹം കഴിക്കുന്ന ഡ്രൈവർക്കും  വിവാഹ ധനസഹായം ഒരാൾക്ക് 40000 രൂപ ലഭിക്കും
️2⃣വിദ്യാഭാസ  സ്കോളർഷിപ്പ് (500 രൂപ മുതൽ 7500 രുപ വരെ  ) എട്ടാം ക്ലാസ്സുമുതൽ ലഭിക്കും
3️⃣മോട്ടോർ – തൊഴിലാളികൾക്ക് മിനിമം എട്ട് കൊല്ലം-ഒരോ കൊല്ലവും വർദ്ധനവും ബ്രേക്കറ്റിൽ കൊടുക്കുന്നു
(പെൻഷൻ
 ബസ്സ്-5000-  രുപ (ഓരോ കൊല്ലവും – 150 രുപ )
GV – ഗുഡുസ്സ്– 3500 രുപ (ഓരോ കൊല്ലവും – 100 രൂപ )
TC-ടാക്സി കാർ – 2500 രൂപ (ഒരോ കൊല്ലവും – 75 രൂപ )
A- ഓട്ടോറിക്ഷ – 2000 രൂപ – (ഓരോ കൊല്ലവും – 50 രൂപ) – യും കിട്ടും
4️⃣60 വയസ്സ് കഴിയുമ്പോൾ മുതലാളി അടച്ച വിഹിതവും -തൊഴിലാളി അടച്ച വിഹിതവും ഒൻപത് ശതമാനം പലിശ നിരക്കിൽ റീഫണ്ടായി തൊഴിലാളിക്ക് തിരിച്ച് കിട്ടും
5️⃣തൊഴിലാളി പെൻഷൻ വാങ്ങി കൊണ്ടിരിക്കുമ്പോൾ മരണപ്പെട്ടാൽ –  പെൻഷൻ വാങ്ങി കൊണ്ടിരിക്കുന്ന സംഖ്യയുടെ നേർപകുതി ഭാര്യക്കോ ഭർത്താവിനോ 10 കൊല്ലം വരെ ഫാമലി പെൻഷൻ കിട്ടും
6️⃣മോട്ടോർ തൊഴിലാളി സ്വമേധയാ മരണപെട്ടാൽ – മരണാനന്തര ധനസഹായം നോമിനിക്ക് ഒരു ലക്ഷം രൂപയും – മുതലാളി – തൊഴിലാളി വിഹിതം അടച്ച സഖ്യ 9 ശതമാനം പലിശ സഹിതം നോമിനിക്കു ലഭിക്കും
7️⃣മോട്ടോർ തൊഴിലാളി അപകടത്തിൽപ്പെട്ട് മരണപെട്ടാൽ നോമിനിക്ക് രണ്ട് ലക്ഷം രൂപയും –
മുതലാളി – തൊഴിലാളി’ അടവും 9 ശതമാനം പലിശ സഹിതം
നോമിനിക്ക് ലഭിക്കും
8️⃣മോട്ടോർ തൊഴിലാളി മരണപ്പെട്ടാൽ – മരണാ നന്തരചടങ്ങിന് 10000 രൂപ(പതിനായി രൂപ) ലഭിക്കും(30 ദിവസത്തിനുള്ളിൽ അപേക്ഷ മോട്ടോർ തൊഴിലാളി ഓഫീസിൽ എത്തിക്കണം )
9️⃣വനിതാ മോട്ടോർ തൊഴിലാളിക്ക് – പ്രസവ ധനസഹായം 15000 രുപ  ലഭിക്കും
🔟മോട്ടോർ തൊഴിലാളികക്ക് ചികിൽസാ സഹായം ഒരു ലക്ഷമാക്കി ഉയർത്തി
1️⃣1️⃣ മോട്ടോർ തൊഴിലാളി കിടപ്പിലായാൽ അവശതാ പെൻഷൻ ലഭിക്കും
1️⃣2️⃣മോട്ടോർ തൊഴിലാളി അപകടത്തിൽ പെട്ടാൽ  തൊഴിലാളിക്ക് – അപകട ചികിൽസാധനസഹായം
 ഒരു ലക്ഷമാക്കി ഉയർത്തി.

Back to top button
error: