ഓരോ നക്ഷത്രത്തിനും അനുയോജ്യമായ വൃക്ഷങ്ങളും അതിന്റെ ഔഷധഗുണവും പരിചയപ്പെടാം.
1 അശ്വതി
കാഞ്ഞിരം: കാഞ്ഞിരത്തിൻകുരു വിഷമാണ്. എന്നാൽ സംസ്കരിച്ച് മിതമായ അളവിൽ ഉപയോഗിച്ചാൽ ബുദ്ധിശക്തിയും ദഹനശക്തിയും കൂടും.
2 ഭരണി
നെല്ലി: വിറ്റാമിൻ സി, കാത്സ്യം, അേയൺ എന്നിവയിൽ സമ്പുഷ്ടമാണ് നെല്ലിക്ക. മഞ്ഞപ്പിത്തം, പ്രമേഹം എന്നിവയ്ക്ക് ഉത്തമം.
3 കാർത്തിക
അത്തി: രക്തശുദ്ധീകരണത്തിന് നല്ലത്. മാനിസിക സമ്മർദം, പ്രമേഹം എന്നിവ കുറയ്ക്കുന്നതിന് ഉത്തമം.
4 രോഹിണി
ഞാവൽ: പ്രോട്ടീൻ, വിറ്റാമിൻ എ,ബി,സി, കാർബോഹൈഡ്രേറ്റ് എന്നിവയുള്ള ഞാവൽപ്പഴം രക്തശുദ്ധീകരണത്തിന് നല്ലത്.
5 മകയീര്യം
കരിങ്ങാലി: ദാഹശമിനി, ത്വക്ക് രോഗങ്ങൾക്കും വായ്പ്പുണ്ണിനും ഔഷധം.
6 തിരുവാതിര
കരിമരം: ചർമരോഗങ്ങൾക്ക് ഉത്തമം.
7 പുണർതം
മുള: സന്ധിവേദന, ക്ഷീണം, ദഹനക്കുറവ് എന്നിവ ശമിപ്പിക്കുന്നു. മുളയരി ആരോഗ്യകരമായ ഭക്ഷണമാണ്.
8 പൂയം
അരയാൽ: ദഹനക്കുറവ്, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് ഉത്തമം
9 ആയില്യം
നാഗപ്പൂമരം: പനി, ശ്വാസരോഗങ്ങൾ, ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് നല്ലത്.
10 മകം
പേരാൽ: വ്രണത്തിനും വയറിളക്കത്തിനും ചർമരോഗങ്ങൾക്കും നല്ലത്.
11 പൂരം
പ്ലാശ്: വയറിളക്കം, കൃമി, പൈൽസ്, സന്ധിരോഗങ്ങൾ എന്നിവയ്ക്കും രക്തശുദ്ധിക്കും നല്ലത്
12 ഉത്രം
ഇത്തി: നാല്പാമരത്തിൽ ഒന്ന്. ത്വക്ക് രോഗങ്ങൾക്കും രക്തശുദ്ധിക്കും ഉത്തമം.
13 അത്തം
അമ്പഴം: കോളറ, വയറിളക്കം, ഛർദി, ക്ഷീണം എന്നിവയ്ക്ക് നല്ലത്.
14 ചിത്തിര
കൂവളം: വേദന, നീര്, പ്രമേഹം എന്നിവയ്ക്ക് ഫലപ്രദം.
15 ചോതി
നീർമരുത്: ഹൃദയസംബന്ധിയായ രോഗങ്ങൾ പ്രതിരോധിക്കുന്നതിന് ഉത്തമം.
16 വിശാഖം
വയ്യങ്കത: മഞ്ഞപ്പിത്തം, ത്വക്ക് രോഗങ്ങൾ, എന്നിവയ്ക്ക് ഉത്തമം. ദഹനശക്തി വർധിപ്പിക്കും.
17 അനിഴം
ഇലഞ്ഞി: പല്ലുകൾക്ക് ബലംനൽകും. ബുദ്ധിവികാസത്തിനും ഉത്തമം.
18 തൃക്കേട്ട
വെട്ടി: പ്രതിരോധശേഷി വർധിപ്പിക്കും.
19 മൂലം
പൈൻ: മുറികൾ ഉണങ്ങാൻ സഹായിക്കും.
20 പൂരാടം
ആറ്റുവഞ്ചി: ഉണങ്ങിയ ഇല അപസ്മാരത്തിനുള്ള ഔഷധം.
21 ഉത്രാടം
പ്ലാവ്: വിറ്റാമിൻ എ,സി,ബി-1,ബി-2
22 തിരുവോണം
എരുക്ക്: ചുമ, ശ്വാസം മുട്ട്, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് ഔഷധം
23 അവിട്ടം
വഹ്നി: പൈൽസിന് ഔഷധം
24 ചതയം
കടമ്പ്: മൂത്രാശയ രോഗങ്ങൾക്കും നീർക്കെട്ടിനും ഔഷധം
25 പൂരുരുട്ടാതി
തേന്മാവ്: പഴവർഗങ്ങളിലെ രാജാവ്. ദഹനശക്തി, ശരീര പുഷ്ടി എന്നിവയുണ്ടാക്കും.
26 ഉത്രാട്ടാതി
ആര്യവേപ്പ്: ഏറെ ഔഷധവീര്യമുള്ളത്. അർബ്ബുദത്തെ പ്രതിരോധിക്കും. ത്വക്കുരോഗങ്ങൾക്കും ഔഷധം.
27 രേവതി
ഇരിപ്പ (ഇലിപ്പ): അപസ്മാരം, മൂത്രാശയരോഗങ്ങൾ, വാത രോഗങ്ങൾ എന്നിവയ്ക്ക് ഔഷധം.