KeralaNEWS

എ.ടി.കെ മോഹന്‍ ബഗാൻ കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇന്ന്

നാജി: ഐഎസ്‌എൽ ഫുട്ബോളിൽ ഇന്ന് എടികെ മോഹൻബഗാനുമായി കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് മോഹന്‍ ബഗാന്‍. ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തും. ഇന്ന് ജയിച്ചാല്‍ ബഗാന് ഒന്നാമതെത്താം. ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് മൂന്നാമതെത്താം.ബ്ലാസ്റ്റേഴ്സിനെതിരായ ആദ്യ പാദത്തില്‍ മോഹന്‍ ബഗാനായിരുന്നു ജയം.അന്ന് രണ്ടിനെതിരെ നാല് ഗോളിനായിരുന്നു കൊല്‍ക്കത്ത മഞ്ഞപ്പടെയെ തകര്‍ത്തത്.
 നിലവില്‍ 15 മത്സരങ്ങളില്‍ 29 പോയിന്റാണ് ബഗാന്.ബ്ലാസ്റ്റേ്സിന് ഇത്രയും മത്സങ്ങളില്‍ 26 പോയിന്റുണ്ട്.16 മത്സരങ്ങളില്‍ 29 പോയിന്റുള്ള ഹൈദരാബാദ് എഫ്സിയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.

Back to top button
error: