KeralaNEWS

എന്താണ് യുപിഐ ആപ്പുകൾ ?

സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കാന്‍ യുപിഐ ആപ്പ്
 

ബാങ്ക് അക്കൗണ്ടിനെ മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുകയും സുരക്ഷിതമായി ഇടപാടുകൾ നടത്തുകയും ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് യുപിഐ എന്ന യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫെയ്സ്.

 

Signature-ad

സുഹൃത്തുക്കൾക്കും കച്ചവടക്കാർക്കും തത്സമയം പണം കൈമാറാം. ഓൺലൈൻ ഷോപ്പിങ് നടത്തുകയും വിവിധ ബില്ലുകൾ അടക്കുകയുംചെയ്യാം. ബാങ്കിന്റെ പ്രവർത്തനസമയം കണക്കിലെടുക്കാതെ എല്ലാ ദിവസവും മുഴുവൻ സമയവും യുപിഐ ഇടപാടുകൾ നടത്താം എന്നതാണ് ഇതിന്റെ പ്രത്യേകത.

 

പ്രതിദിനം ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകളാണ് നിലവിൽ ഇതിലൂടെ നടത്താനാവുക. എന്നാൽ ഇക്കാര്യത്തിൽ വിവിധ ബാങ്കുകൾ തമ്മിൽ വ്യത്യാസമുണ്ടാകും. ഐപിഒ അപേക്ഷ പോലുള്ളവയ്ക്ക് രണ്ടു ലക്ഷം രൂപ വരെയാണ് പരിധി. അക്കൗണ്ടുകൾ വഴിയുള്ള പണമയക്കലിനു പുറമെ സ്കാൻ ചെയ്ത് പണം നൽകാനും ഇതിൽ സംവിധാനമുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • യുപിഐ പിൻ ആരുമായും പങ്കുവെക്കരുത്. യുപിഐ ഇടപാടുകളിൽ മാത്രമല്ല, മറ്റ് ഡിജിറ്റൽ ഇടപാടുകളിലും ഇത്തരത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
  • കാർഡ് നമ്പർ, കാലാവധി തീരുന്ന തീയ്യതി, സിവിവി, ഒടിപി തുടങ്ങിയവയും ആരുമായും പങ്കുവെക്കരുത്.
  • സാമ്പത്തിക വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നൽകുകയും ചെയ്യരുത്.
  • യുപിഐ ആപ്പിന്റെ പിൻപേജിൽ മാത്രമേ അത് എന്റർ ചെയ്യാവൂ. യുപിഐ പിൻ എന്റർ ചെയ്യുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം കുറവു ചെയ്യപ്പെടും.
  • ഏതെങ്കിലും സംശയകരമായ അക്കൗണ്ട് ശ്രദ്ധയിൽപെട്ടാൽ ബാങ്കിനെ അറിയിക്കുക.
  • മികച്ച കച്ചവട സ്ഥാപനങ്ങൾവഴി മാത്രം ഓൺലൈനായുള്ള വാങ്ങലുകൾ നടത്തുക, ഇടപാടുകൾ പൂർത്തിയാക്കിയാൽ ഉടൻ എസ്എംഎസ് പരിശോധിക്കുക.
  • യുപിഐ ആപ്പുമായി ബന്ധപ്പെട്ട സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുക. ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കാതിരിക്കുക.

Back to top button
error: